വന്ദേഭാരത് : എക്സിക്യൂട്ടീവ് ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സര്‍വീസ് തുടങ്ങുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിനിലെ എക്‌സിക്യൂട്ടീവ് ടിക്കറ്റുകള്‍ അതിവേഗം ബുക്കായി. പ്രതിദിന സര്‍വീസ് തുടങ്ങുന്ന ഫെബ്രുവരി 28 മുതല്‍ നാലു ദിവസത്തെ എക്‌സിക്യൂട്ടീവ് ടിക്കറ്റുകളെല്ലാം ഇതിനോടകം ബുക്കായി കഴിഞ്ഞു. അതേസമയം ചെയര്‍കാര്‍ ടിക്കറ്റുകള്‍ ബാക്കിയുണ്ട്. ഔദ്യോഗിക ടിക്കറ്റ് ബുക്കിങിനുള്ള ഐആര്‍സിടിസി ആപ്പ് പ്രകാരമാണ് ഈ വിവരം.

വന്ദേഭാരത് എക്‌സ്പ്രസില്‍ 914 ചെയര്‍കാര്‍ ടിക്കറ്റുകളും 86 എക്‌സിക്യൂട്ടീവ് ടിക്കറ്റുകളുമാണുള്ളത്. ആകെയുള്ള കോച്ചുകളില്‍ രണ്ടെണ്ണമാണ് എക്‌സിക്യൂട്ടീവ് കോച്ചുകള്‍. തിരുവനന്തപുരം- കണ്ണൂര്‍ യാത്രയ്ക്ക് എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2106 രൂപയും എസി ചെയര്‍കാറില്‍ 1032 രൂപയുമാണ് നിരക്ക്. കേരളത്തിലെ വന്ദേഭാരതിന്റെ ഏറ്റവും കൂടിയ നിരക്കാണിത്. കോഴിക്കോട് വരെ എക്‌സിക്യൂട്ടീവ് ക്ലാസില്‍ 1752 ഉം എസി ചെയര്‍കാറില്‍ 866 രൂപയുമാണ്. വന്ദേഭാരതില്‍ അമ്പതു കിലോമീറ്റര്‍ യാത്രയ്ക്ക് എസി ചെയര്‍കാറില്‍ 238 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 499 രൂപയുമാണ് അടിസ്ഥാന നിരക്ക്. ഇതിനുപുറമെ ജിഎസ്ടിയും റിസര്‍വേഷന്‍ ചാര്‍ജും അടക്കം നല്‍കേണ്ടി വരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
കൊച്ചി: ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചുണങ്ങംവേലി...

ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം ; നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണമെന്നും അൻസിബ

0
കൊച്ചി: അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അൻസിബ. ഡബ്ല്യുസിസി...

സിഗരറ്റ് വാങ്ങി നൽകിയില്ല ; കടയ്ക്ക് മുന്നിൽ നിന്നയാളെ മർദിച്ച കാപ്പ പ്രതിയടക്കം രണ്ടുപേർ...

0
തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ നിന്നിരുന്നയാളെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടുപേരെ...

ശ്വേതാമേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി...