വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടം ഇന്ന് മുതൽ ; കേരളത്തിലേക്ക് ഇന്ന് എട്ട് വിമാനങ്ങള്‍ എത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം ഇന്ന് തുടങ്ങും. യു.എ.ഇയിൽ നിന്ന് എയർ ഇന്ത്യ എക്സ് പ്രസ്സിന്റെ  ഏഴ് വിമാനങ്ങളും ബഹ്റൈനിൽ നിന്ന് ഒരു വിമാനവുമാണ് ഇന്ന് കേരളത്തിലേക്ക് എത്തുന്നത്. ദുബൈയിൽ നിന്ന് കേരളത്തിലെ നാല് വിമാനത്താവളത്തിലേക്കും ഇന്ന് വിമാനമുണ്ട്.

അബൂദബിയിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വിമാനമെത്തും. ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്കാണ് സർവീസ്. ദുബൈ-കൊച്ചി വിമാനം വൈകുന്നേരം 5.25 ന് നെടുമ്പാശ്ശേരിയിൽ ഇറങ്ങും. ദുബൈ-കണ്ണൂർ വിമാനം വൈകുന്നേരം ആറിനും, ദുബൈ-കോഴിക്കോട് വിമാനം രാത്രി ഒമ്പതിനും നാട്ടിലെത്തും. തിരുവനന്തപുരത്തേക്കുള്ള ദുബൈ വിമാനം രാത്രി 11 നാണ് എത്തുക.

അബൂദബി- കോഴിക്കോട് രാത്രി ഏഴിനും അബൂദബി-തിരുവനന്തപുരം രാത്രി ഒമ്പതിനും അബൂദബി-കണ്ണൂർ രാത്രി 11 നും നാട്ടിൽ എത്തും. ബഹ്റൈൻ-കോഴിക്കാട് വിമാനവും രാത്രി 11 നാണ് ലാൻഡിങ്. ഗൾഫിൽ നിന്ന് 85 വിമാനങ്ങളാണ് ജൂൺ നാല് വരെ പ്രവാസികളെ എത്തിക്കുക. യു.എ.ഇയിൽ നിന്ന് മാത്രം കേരളത്തിലേക്ക് 56 വിമാനങ്ങൾ സർവീസ് നടത്തും. കോഴിക്കോട്ടേക്കാണ് ഏറ്റവും കൂടുതൽ വിമാനങ്ങൾ എത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....