നാളെ കേരളത്തില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തും

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: നാളെ (ജുലൈ 1) കേരളത്തില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. നാളെ രാത്രിയോടെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുമുള്ളത്. 11 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തിച്ചേരും. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയര്‍കാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ 2970 രൂപയും നിരക്കാവും. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു. ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

വന്ദേ ഭാരത് സമയക്രമം: (എത്തിച്ചേരുന്നത് / പുറപ്പെടുന്നത്)
കൊച്ചുവേളി 10.45
കൊല്ലം 11.40 – 11.43
കോട്ടയം 12.55 -12.58
എറണാകുളം ടൗണ്‍ 14.02 – 14.05
തൃശൂര്‍ 15.20 – 15.23
ഷൊര്‍ണൂര്‍ ജംഗ്ഷന്‍ 16.15 -16.20
തിരൂര്‍ 16.50 -16.52
കോഴിക്കോട് 17.32 -17.35
കണ്ണൂര്‍ 18.47 – 18.50
കാസര്‍കോട് 20.32 – 20.34
മംഗളുരു സെന്‍ട്രല്‍ 22.00.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കോടതിയില്‍ വെല്ലുവിളിച്ച് പ്രതി ചെന്താമര

0
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കോടതിയില്‍ വെല്ലുവിളിച്ച് പ്രതി ചെന്താമര. കോടതിയില്‍...

സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഭരണം നഷ്ടപ്പെടുമോ ; ചോദ്യവുമായി ഹൈക്കോടതി

0
കൊച്ചി: ബിജെപി കൗൺസിലറുടെ കാപ്പാ തടവിൽ സുപ്രധാന ചോദ്യങ്ങളുമായി ഹൈക്കോടതി. ജയിലിൽ സത്യപ്രതിജ്ഞ...

തനിച്ച് താമസിക്കുന്ന വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍

0
സുല്‍ത്താന്‍ ബത്തേരി: തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

സുകുമാരക്കുറുപ്പിനെ നാടുകടക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന് വെളിപ്പെടുത്തല്‍

0
കൊല്ലം : പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ നാടുകടക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന്...