വന്ദേ ഭാരതിന് ഇന്ന് ചെങ്ങന്നൂരില്‍ സ്വീകരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് സർവീസിന് ഇന്ന് മുതൽ ചെങ്ങന്നൂറിൽ സ്റ്റോപ്പ് ഉണ്ടാകും. ഇതേ തുടര്‍ന്ന് ട്രെയിനിന്‍റെ സമയക്രമത്തിലും മാറ്റം വരുത്തി. 6.03ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിട്ട് ഇവിടെ നിർത്തിയിടും. ശേഷം 6.05ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53ന് ചെങ്ങന്നൂരിൽ എത്തും. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തിയ ശേഷം 6.55ന് ഇവിടെ നിന്ന് യാത്ര തിരിക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ നേത്യത്വത്തിൽ ചെങ്ങന്നൂരിൽ ഇന്ന് രാവിലെ ട്രെയിനിന് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ വന്ദേഭാരത് കോട്ടയത്തും എറണാകുളത്തും എത്തും. ഇതിൽ മാറ്റമുണ്ടാകില്ല.

എന്നാല്‍ തൃശൂരിലും വന്ദേഭാരതിൻ്റെ സമയക്രമത്തിൽ മാറ്റമുണ്ടാകും. പതിവായി എത്തുന്ന 9.30ന് തന്നെ എത്തുന്ന വന്ദേഭാരത് ഒരു മിനിറ്റ് അധികം ഇവിടെ കിടക്കും. നേരത്തെ 2 മിനിട്ടാണ് നിർത്തിയിട്ടിരുന്നതെങ്കിൽ നാളെ മുതൽ തൃശൂരിൽ വന്ദേഭാരത് 3 മിനിറ്റ് നിർത്തിയിടും. ശേഷം 9.33ന് ഇവിടെ നിന്ന് പുറപ്പെടും. ഷൊർണൂർ മുതൽ കാസർകോട് വരെയുള്ള നിലവിലെ സമയപ്രകാരം തന്നെ വന്ദേഭാരത് കുതിച്ചെത്തും. കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് ഷോർണൂർ കഴിഞ്ഞാൽ വന്ദേഭാരത് നിർത്തുക. മടക്കയാത്രയിലും കാസർകോട് മുതൽ ഷൊർണൂർ വരെ സമയക്രമം നിലവിലേത് തുടരും. എന്നാൽ തൃശൂരിൽ ഒരു മിനിട്ട് അധികം നിർത്തിയിടും. 6.10ന് തന്നെ എത്തുന്ന വന്ദേഭാരത് ഇവിടെ നിന്നും പുറപ്പെടുക 6.13നായിരിക്കും. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46ന് ട്രെയിനെത്തും. 8.48ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34ന് എത്തുന്ന ട്രെയിൻ 9.36ന് ഇവിടെ നിന്ന് പുറപ്പെടും. മുൻപത്തേതിലും അഞ്ച് മിനിറ്റ് വൈകി 10.40നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

500 കോടിയുടെ കശുവണ്ടി അഴിമതിക്കേസിൽ ബജറ്റ് തിരക്കെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ ; വിട്ടുവീഴ്ചയില്ലാതെ ഹൈക്കോടതി

0
കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ...

‘പുതിയ ബജറ്റില്‍ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വം സ്വാഗതം...

0
കൊച്ചി : സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച...

പാലക്കാട് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവം...

0
പാലക്കാട് : കൊപ്പത്ത് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും...

തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. പാർട്ടി...