അബുദാബി : വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തിലെ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. യുഎഇയില്‍ നിന്ന് 105 വിമാനങ്ങളാണ് ഈ ഘട്ടത്തില്‍ ഇന്ത്യയിലെത്തുക. ഇതില്‍ 34 എണ്ണം കേരളത്തിലേക്കാണുള്ളത്.
കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് വിവിധ ദിവസങ്ങളില്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ദുബായ്, ഷാര്‍ജ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് ആകെ 74 വിമാനങ്ങള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെ ഇന്ത്യയിലേക്ക് സര്‍വ്വീസുകള്‍ നടത്തും. അബുദാബിയില്‍ നിന്ന് 31 വിമാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വിമാന ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.