സ്വാതന്ത്ര്യ സമരം സംഭാവന ചെയ്ത മുദ്രാവാക്യങ്ങളാണ് വന്ദേമാതരവും ഭാരത് മാതാ കീ ജയ് എന്നിവയും ; കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യ സമരം സംഭാവന ചെയ്ത മുദ്രാവാക്യങ്ങളാണ് വന്ദേമാതരവും ഭാരത് മാതാ കീ ജയ് എന്നിവയെന്നും ഇത് നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ഏതെങ്കിലും കോണ്‍ഗ്രസ്, സിപിഎം സര്‍ക്കാരുകള്‍ക്ക് ധൈര്യമുണ്ടോ എന്നും കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ ചോദിച്ചു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥ കാലത്ത് കോണ്‍ഗ്രസിന് ഒപ്പം നിന്ന സി.പി.ഐ ഭാരത മാതാവിനെ എതിര്‍ക്കുന്നതില്‍ അതിശയമില്ല. അവര്‍ക്ക് ഭാരതമാതാവ് ഇന്ദിരയാണ്. ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്ന മുദ്രാവാക്യം കോണ്‍ഗ്രസിന് ഒപ്പം നിന്ന് വിളിച്ചവരാണ് അവര്‍. നിയമാനുസൃതമായി 1975ല്‍ നിയമസഭാ കാലഘട്ടം പൂര്‍ത്തീകരിക്കേണ്ട അച്യുതമേനോന്‍ മന്ത്രിസഭ അടിയന്തരാവസ്ഥ മുതലെടുത്ത് 1977 മാര്‍ച്ചു വരെ തുടര്‍ന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നുവെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു.

സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളാണ് ഭാരത് മാതാ കീ ജയ്, വന്ദേ മാതരം എന്നിവ. അതിനു ശേഷം കഴിഞ്ഞ 78 വര്‍ഷത്തിനുള്ളില്‍ ഒരു കോണ്‍ഗ്രസുകാരനും ഈ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിട്ടില്ല. ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭാരത് മാതാ കീ ജയ് വിളി നിരോധിക്കുവെന്ന് ജോര്‍ജ് കുര്യന്‍ വെല്ലുവിളിച്ചു. ഭാരതത്തിന്റെ അതിര്‍ത്തി കാക്കുന്ന ജവാന്മാരോട് ഇക്കാര്യം ആവശ്യപ്പെട്ടു നോക്കൂ. നിശ്ചിത അകലത്തില്‍ നിന്ന് വേണം ചോദിക്കാന്‍. ഗ്രീക്കു ദേവതയെ നീതി ദേവതയായി അംഗീകരിക്കാമെങ്കില്‍ എന്തുകൊണ്ട് ഭാരത് മാതാവിനെ അംഗീകരിച്ചു കൂടാ. ഭാരത് മാതാവ് കഴിഞ്ഞിട്ടെയുള്ളു എല്ലാമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. അടിയന്തിരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയുടെ ഏകാതിപത്യത്തിനെതിരെ മുഴങ്ങിയ മുദ്രാവാക്യങ്ങളാണ് ഭാരത് മാതാ കീ ജയ്, വന്ദേ മതരം, ജയ പ്രകാശ് നാരായണന്‍ കീ ജയ് എന്നിവ. ഈ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവരെയെല്ലാം തുറുങ്കില്‍ അടയ്ക്കുകയാണ് ഇന്ദിരാഗാന്ധി ചെയ്തത്.

അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി ഭരണഘടനയെ കൊന്നു. അവസരം ലഭിച്ചാല്‍ ഇനിയും അവര്‍ ഭരണഘടനാ ഹത്യ നടത്തും. ഏകാധിപത്യമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. കുടുംബവാഴ്ച ഇല്ലാത്ത കാലം ഉണ്ടായിട്ടില്ല. സാരഥ്യത്തില്‍ ഇല്ലെങ്കില്‍ പിന്നില്‍ നിന്നും അവര്‍ പറയുന്ന വിധത്തില്‍ ഭരണം നടത്തുകയാണ് രീതി. ഏകാധിപത്യത്തിന്റെ ജീന്‍ ഇന്നും അവരില്‍ നിലനില്‍ക്കുന്നു-അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ആയിരൂര്‍ എന്നിവരും കേന്ദ്രമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വിശാഖന്‍ നന്ദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....