വന്ദേഭാരത് ട്രെയിനിൽ മൂത്രമൊഴിക്കാൻ കയറി, വാതിൽ തുറക്കാനായില്ല ; യുവാവിന് കിട്ടിയത് എട്ടിന്റെ പണി – സംഭവമിങ്ങനെ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: നിർത്തിയിട്ട വന്ദേഭാരത് ട്രെയിനിൽ കയറി മൂത്രമൊഴിച്ച യുവാവ് നേരിട്ടത് കടുത്ത ദുരിതം. വാതിൽ അടഞ്ഞുപോയതിനെ തുടർന്ന് ട്രെയിനിൽ നിന്ന് ഇറങ്ങാൻ കഴിയാത്തതിനാൽ 220 കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്റ്റേഷനിലാണ് ഇറങ്ങിയത്. യുവാവിന് ആകെ 6000 രൂപയുടെ നഷ്ടം സംഭവിച്ചു. ജൂലൈ 15ന് ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ അബ്ദുൾ ഖാദറാണ് ബുദ്ധിമുട്ട് നേരിട്ടത്. ഹൈദരാബാദിലും സിങ്ഗ്രൗളിയിലും ഡ്രൈ ഫ്രൂട്ട് ഷോപ്പ് ബിസിനസുകാരനാണ് അബ്ദുൾ ഖാദർ. കുടുംബത്തോടൊപ്പം യാത്ര ചെയ്യവെയാണ് ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട വന്ദേഭാരത് ട്രെയിനിലെ ശുചിമുറി ഇയാൾ ഉപയോ​ഗിച്ചത്.

ഭാര്യയ്ക്കും എട്ട് വയസുള്ള മകനുമൊപ്പം ഹൈദരാബാദിൽ നിന്ന് മധ്യപ്രദേശിലെ സ്വന്തം നാടായ സിങ്ഗ്രൗലിയിലേക്ക് പോവുകയായിരുന്നു ഇയാൾ. ഹൈദരാബാദിൽ നിന്ന് ഭോപ്പാലിലെത്തിയ ഇവർ സിങ്ഗ്രൗളിയിലേക്ക് ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു. വൈകുന്നേരം 5.20 ന് ഭോപ്പാൽ സ്റ്റേഷനിൽ എത്തിയ ഇവർക്ക് സിങ്ഗ്രൗളിയിലേക്ക് രാത്രി 8.55നായിരുന്നു ട്രെയിൻ. ഇതിനിടെ മൂത്രമൊഴിയ്ക്കാൻ അബ്ദുൾ ഖാദർ ഇൻഡോറിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിൽ കയറി. എന്നാൽ ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങിയയെങ്കിലും ട്രെയിനിന്റെ ഡോർ പൂട്ടിയതിനാൽ പുറത്തിറങ്ങാനായില്ല.

മൂന്ന് ടിക്കറ്റ് കളക്ടർമാരോടും നാല് പോലീസ് ഉദ്യോഗസ്ഥരോടും അബ്ദുൾ ഖാദർ സഹായം തേടിയെങ്കിലും ലോക്കോ പൈലറ്റിന് മാത്രമേ വാതിൽ തുറക്കാൻ കഴിയൂവെന്ന് അവർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ഡ്രൈവറെ അടുത്തേക്ക് പോകാനും സമ്മതിച്ചില്ല. ഒടുവിൽ ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയതിന് അബ്ദുൾ 1020 രൂപ പിഴ അടയ്‌ക്കേണ്ടി വന്നു. ഉജ്ജയിനിൽ ട്രെയിൻ നിർത്തിയ ശേഷമാണ് ഇറങ്ങാൻ സാധിച്ചത്. പിന്നീട് 750 രൂപ മുടക്കി ഭോപ്പാലിലേക്ക് ബസ് ടിക്കറ്റെടുത്തു.

ഈ സമയമെല്ലാം ഭാര്യയും മകനും ട്രെയിനിൽ കാത്തിരിക്കുകയാ‌യിരുന്നു. സിങ്​ഗ്രൗലിയിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റിനത്തിൽ 4000 രൂപയും നഷ്ടമായി. വന്ദേഭാരത് ട്രെയിനുകളിൽ അടിയന്തര സംവിധാനമില്ലാത്തതിനാൽ കുടുംബവും താനും കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചതെന്ന് അബ്ദുൾ ഖാദർ ആരോപിച്ചു. അപകടങ്ങൾ തടയുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് വാതിലുകൾ ഇത്തരത്തിൽ സജ്ജീകരിച്ചതെന്നും ഉന്നത അധികാരികളിൽ നിന്ന് ഉത്തരവുകൾ ലഭിച്ചതിന് ശേഷം മാത്രമേ ട്രെയിൻ നിർത്താൻ കഴിയൂവെന്നും റെ‌യിൽവേ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...