വന്ദേഭാരത് സ്ലീപ്പർ ഉടനെത്തും ; 857 ബെര്‍ത്തുകൾ , ഓരോ കോച്ചിനും മിനി പാന്‍ട്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൺസെപ്റ്റ് ട്രെയിൻ – വന്ദേ ഭാരത് (സ്ലീപ്പർ പതിപ്പ്) ഉടൻ വരുന്നു. വിശാലവും സൗകര്യപ്രദവുമായ ബർത്തുകൾ, തെളിച്ചമുള്ള ഇന്റീരിയർ, അത്യാധുനിക രൂപകൽപ്പനയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ വന്ദേഭാരത് സ്ലീപ്പറിന്റെ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ് – ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചു .
823 യാത്രക്കാര്‍ക്ക് വേണ്ടി 857 ബെര്‍ത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

34 ജീവനക്കാരും ഉണ്ടായിരിക്കും. ഓരോ കോച്ചിനും ഒരു മിനി പാന്‍ട്രി സൗകര്യവും ഉണ്ട്. സ്ലീപ്പർ പതിപ്പ് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് . പുതിയ ട്രെയിനുകളിൽ ഓൺ ബോർഡ് ഇൻഫോടെയ്ൻമെന്റ്, പബ്ലിക് അനൗൺസ്‌മെന്റ് സംവിധാനം, യാത്രക്കാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റുമായി സംസാരിക്കാനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.

വന്ദേ ഭാരത് എക്‌സ്‌പ്രസ് സ്ലീപ്പർ പതിപ്പിന്റെ രൂപകല്പനയും ഇന്റീരിയറും ഏകദേശം പൂർത്തിയായതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. 16 കോച്ചുകളുള്ള ട്രെയിനിന് ചില അന്തിമ മിനുക്കുപണികൾ നടക്കുന്നു. പുതിയ ട്രെയിനുകളുടെ ജോലികൾ പൂർത്തിയാക്കാനുള്ള സമയപരിധി 2024 മാർച്ച് ആണ്. അടിസ്ഥാന രൂപകല്പനകൾ പൂർത്തിയായി പുതുവർഷത്തിൽ  ട്രെയിൻ ഓടിത്തുടങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു- ഉദ്യോഗസ്ഥർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....