വന്ദേഭാരത് ദൗത്യം ഇന്നും തുടരും ; 9 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നതിന്റെ രണ്ടാം ദിവസമായ ഇന്ന് 9 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്തും. അമേരിക്ക, ലണ്ടൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് ഇന്നുമുതല്‍ എത്തിത്തുടങ്ങുന്നത്. മാലി ദ്വീപിൽ നിന്നുള്ള ആദ്യ കപ്പലും ഇന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെടും. നാലായിരത്തോളം രൂപ വാങ്ങിയാണ് മാലി ദ്വീപിൽ നിന്നുള്ള പ്രവാസികളെ നാവിക സേന കപ്പലിൽ കൊണ്ട് വരുന്നത്.

അതേസമയം എയർ ഇന്ത്യ ഇന്ന് ചില ആഭ്യന്തരസർവീസുകളും നടത്തുന്നുണ്ട്. കോഴിക്കോട്ട് നിന്ന് മുംബൈയിലേക്ക് ഇന്ന് രാത്രി 9 മണിക്ക് ഒരു വിമാനമുണ്ട്. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് രാത്രി 9 മണിക്ക് മറ്റൊരു വിമാനവും സർവീസ് നടത്തും. വിദേശത്ത് നിന്ന് എത്തുന്നവരുടെ തുടർ യാത്രയ്ക്ക് വേണ്ടിയാണ് പ്രാഥമികമായും ഈ സർവീസ് നടത്തുന്നത്.

നൂറ്റിഎൺപതോളം യാത്രക്കാരുമായി ബഹ്‌റൈനിൽ നിന്നുള്ള വിമാനം രാത്രി 11.30നാണ്‌ കൊച്ചിയിൽ എത്തുക. റിയാദ്–കരിപ്പൂർ പ്രത്യേക വിമാനം രാത്രി 8.30ന് കരിപ്പൂരിലെത്തും. ബംഗ്ലാദേശിലെ ധാക്കയിൽനിന്ന്‌ ഡൽഹിക്ക്‌ ഒരു വിമാനമുണ്ട്‌. സിംഗപ്പുരിൽനിന്ന്‌ അഹമ്മദാബാദിലേക്കാണ്‌ മറ്റൊന്ന്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...