വണ്ടി പെരിയാർ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് സമൻസ്

For full experience, Download our mobile application:
Get it on Google Play

പീരുമേട് : വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ മാതാപിതാക്കൾ ജനുവരി മൂന്നാം തീയതി ഹൈക്കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് സമൻസ് ലഭിച്ചതായി പെൺകുട്ടിയുടെ പിതാവ്. പ്രതി അർജുനന്റെ അച്ഛൻ നൽകിയ പരാതിയെ തുടർന്നാണ് കുടുംബത്തിലെ മൂന്നുപേർക്ക് സമൻസ് വന്നിരിക്കുന്നത്. എന്നാൽ അപ്പീലിന് പോകാതിരിക്കാനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്ന് കുട്ടിയുടെ പിതാവ്. ഡിസംബർ 14ന് പെൺകുട്ടിയുടെ കൊലപാതക കേസിലെ പ്രതിയെ വെറുതെ വിട്ടു കൊണ്ടുള്ള കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതിയുടെ വിധി വന്ന നിമിഷം പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും പ്രതിയെ കൊലപ്പെടുത്തുമെന്ന് ആക്രോശിച്ചതിന്റെ പേരിൽ പ്രതിയുടെ പിതാവ് സമർപ്പിച്ച പരാതിയിൻമേലാണ് തങ്ങൾ കോടതിയിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമൻസ് ലഭിച്ചതെന്നും കേസിൽ അപ്പീലിന് ഹൈക്കോടതിയെ സമീപിക്കുവാനുള്ള ഒരുക്കങ്ങൾക്കിടെ ഇത് അട്ടിമറിക്കുന്നതിനായി പ്രതിയുടെ അച്ഛനും അഭിഭാഷകനും മനപൂർവ്വം ഒരുക്കുന്ന ശ്രമമാണ് ഇതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെടുകയും കൊലപാതക കേസിൽ നീതി ലഭിക്കാത്ത അവസ്ഥയാണ് സംഭവിച്ചിരിക്കുന്നത് എന്നും വിധി വന്നതിനുശേഷം പ്രതി ഭാഗത്തുനിന്നും മാനസികമായ സമ്മർദ്ദങ്ങൾ പലരിലൂടെയും തങ്ങളെ അടിച്ചേൽപ്പിക്കുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു. പ്രതിഭാഗത്തിന്റെ ഈ നടപടിയിൽ സർക്കാർതല ഇടപെടൽ ഉണ്ടാവണമെന്നും പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....