വണ്ടിപ്പെരിയാർ കേസ് പുതിയ ഏജൻസി അന്വേഷിക്കണം ; സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി കിട്ടാനായി കോണ്‍ഗ്രസ് നിയമപോരാട്ടത്തിനിറങ്ങും. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും കെ സുധാകരന്‍ പറഞ്ഞു.
വണ്ടിപ്പെരിയാറിലെ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. കേരളത്തിലെ ജനങ്ങളുടെ മനസ്സ് രണ്ടായി വെട്ടിമുറിച്ച സംഭവങ്ങളാണ് വാളയാറും വണ്ടിപ്പെരിയാറും. സമീപഭാവിയിലൊന്നും ഇത്തരത്തില്‍ ഒരു ദുരന്തമുണ്ടായിട്ടില്ല. വണ്ടിപ്പെരിയാറില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുപോലും ശിക്ഷ വിധിച്ചിട്ടില്ല. അത് ആശങ്കപ്പെടുത്തുന്നതാണ്.

മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയുടെ മുഴുവന്‍ സ്റ്റേറ്റ്‌മെന്റും ഉണ്ടെന്നാണ് അറിയുന്നത്. വണ്ടിപ്പെരിയാര്‍ കേസില്‍ നിയമപോരാട്ടത്തിന് കോണ്‍ഗ്രസ് തയ്യാറാണ്. അതിനുപറ്റുന്ന അഭിഭാഷകരെ ലോയേഴ്‌സ് കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്. അവര്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട് സംസാരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. പ്രതിപക്ഷ നേതാവ് നേരത്തെ തന്നെ പെണ്‍കുട്ടിയുടെ വീട്ടില്‍ വന്ന് സംസാരിച്ച് ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. പ്രതിയുടെ രാഷ്ട്രീയ സ്വാധീനവും, പോലീസ് നടത്തിയ അഭ്യാസവുമാണ്
വണ്ടിപ്പെരിയാര്‍ കേസ് ഈ തരത്തില്‍ പോയതെന്ന് കെ സുധാകരന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. കേസിലെ പ്രതിയെ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനായി ഏതറ്റം വരെയും നിയമപോരാട്ടത്തിനായി കോണ്‍ഗ്രസ് പോകാന്‍ ഒരുക്കമാണ്. സംസ്ഥാന സര്‍ക്കാരിന് സ്വാധീനിക്കാന്‍ കഴിയാത്ത തരത്തില്‍, സിബിഐ പോലുള്ള ഒരു ഏജന്‍സി കേസ് അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...