Tuesday, June 24, 2025 3:18 am

വണ്ടിപ്പെരിയാർ പീഡന കൊലപാതകക്കേസ് : കോൺഗ്രസ് സായാഹ്ന ധർണ്ണ ഡിസംബർ 17 ന് പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപെടുവാൻ സാഹചര്യമൊരുക്കിയ പോലീസിന്റേയും പ്രോസിക്യൂഷന്റേയും സർക്കാരിന്റേയും അനാസ്ഥയിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും കെ.പി.സി.സി ആഹ്വാനം അനുസരിച്ച്‌ ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ (ഡിസംബർ 17- ഞായറാഴ്ച്ച) വൈകിട്ട് 4- മണിക്ക് സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. ജില്ലാതല ഉദ്ഘാടനം കടപ്ര മണ്ഡലത്തിലെ ആലംതുരുത്തിയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർവഹിക്കും.

കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ.കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, നേതാക്കളായ മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ. അഡ്വ. എൻ.ഷൈലാജ്, ജോർജ്ജ് മാമ്മൻ കൊണ്ടുർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, മാത്യു കുളത്തുങ്കൽ, ഡി.സി.സി, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ വിവിധ മണ്ഡലങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്ത് നേതൃത്വം നല്കും. വാളയാർ പീഡന കൊലപാതക കേസിൽ ഉൾപ്പെടെ സി.പി.എം നേതാക്കളും പ്രവർത്തകരും പ്രതികളായ കേസ്സുകൾ പോലീസിനേയും പ്രോസിക്യൂഷനേയും സ്വാധീനിച്ച്‌ അട്ടിമറിച്ചതുപോലെയാണ് വണ്ടിപ്പെരിയാർ കേസിലും സംഭവിച്ചിരിക്കുന്നതെന്നും ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിനും പൊതുജന മനസാക്ഷി ഉണർത്തുന്നതിനുമായിട്ടാണ് നാളെ സായാഹ്ന പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നതെന്നും സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരുക്കേൽപ്പിച്ച കേസ് ; മുങ്ങിയ പ്രതിയെ ഷൊർണൂർ പോലീസ് പിടികൂടി

0
പാലക്കാട്: മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരുക്കേൽപ്പിച്ച് മുങ്ങിയ പിടികിട്ടാപ്പുള്ളിയായ യുവാവിനെ ഷൊർണൂർ...

ഖത്തർ വ്യോമപാതയിൽ വിമാനങ്ങൾക്ക് നിയന്ത്രണം ; രാജ്യത്തെ സുരക്ഷ ഭദ്രമെന്ന് അധികൃതർ

0
ദോഹ: ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രായ അ​മേ​രി​ക്ക​ൻ വ്യോ​മാ​ക്ര​മ​ണത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖത്തർ വ്യോമപാതയിൽ...

പരാജയത്തിൽ ആദ്യ പ്രതികരണവുമായി എൽ‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്

0
മലപ്പുറം: നിലമ്പൂർ ഉപതെര‍ഞ്ഞെടുപ്പിലെ പരാജയത്തിൽ ആദ്യ പ്രതികരണവുമായി എൽ‍ഡിഎഫ് സ്ഥാനാർത്ഥി എം...

ഓപ്പറേഷൻ സിന്ധു : ഇറാനിൽ നിന്ന് രണ്ട് മലയാളികൾ കൂടി തിരിച്ചെത്തി

0
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇറാനിലെ മഷാദിൽ നിന്ന് രണ്ട്...