കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കവെ എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതില്‍ അസ്വാഭാവികത ഇല്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റുന്നത് പതിവ് കാര്യമാണെന്നും ശ്രീജിത്തിനെ മാത്രമല്ല, മറ്റു ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ടെന്നുമായിരുന്നു വിഷയത്തില്‍ പി സതീദേവിയുടെ പ്രതികരണം.
സ്ത്രീപീഡന കേസുകളില്‍ നയംമാറ്റം ഉണ്ടായിട്ടില്ലെന്നും ഡബ്ല്യൂസിസിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. നടിയെ ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍ നില്‍ക്കെയാണ് പോലീസ് തലപ്പത്ത് അഴിച്ചുപണിയുണ്ടായതും ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയതും.