പാലാ: മാസങ്ങളായി തുടര്‍ന്നു വരുന്ന മണിപ്പൂര്‍ കലാപം അമര്‍ച്ച ചെയ്ത് സമാധാനവും ഐക്യവും സൃഷ്ടിക്കുവാന്‍ കേന്ദ്ര സര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാരും ഇടപെടുന്നില്ലെന്ന് കേരള വനിതാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ വനിതാ പ്രതിഷേധ സംഗമം ആരോപിച്ചു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ രാജ്യത്തെ കളങ്കിതമാക്കിയതായി യോഗം ചൂണ്ടിക്കാട്ടി. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് യോഗം ആഹ്വാനം ചെയ്തു. കേരള വനിതാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി പാലായില്‍ നടത്തിയ പ്രതിഷേധ സംഗമം കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുത്തു. വനിതാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഷീലാ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ്, ഡോ. സിന്ധു മോള്‍ ജേക്കബ്, അമ്മിണി തോമസ്, മിനി സാവിയോ, ജിജി തമ്പി, ഡോ.ആന്‍സി ജോര്‍ജ്, ബെറ്റി ഷാജു, മഞ്ചു ബിജു, ഫിലിപ്പ് കുഴികുളം, ബൈജു ജോണ്‍, തോമസ് കീപ്പുറം, സണ്ണി വടക്കേമുളഞ്ഞിനാല്‍, നിര്‍മ്മല ദിവാകരന്‍, റാണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.





























