കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ വനിത പ്യൂണിന്‍റെ ഒറ്റയാൾ സമരം

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ വനിത പ്യൂണിന്‍റെ ഒറ്റയാൾ സമരം. ഓഗസ്റ്റ് മാസത്തിലെ ശമ്പളം കിട്ടാത്തതിലാണ് വീട്ടമ്മയായ രഞ്ജിനി ഒറ്റക്കെത്തി പ്രതിഷേധം നടത്തുന്നത്. കൽപ്പറ്റ കെ എസ് ആ‌ർ ടി സി ഡിപ്പോയിൽ പ്യൂണായി പ്രവർത്തിച്ചുവരികയായിരുന്നു രഞ്ജിനി. എന്നാൽ രഞ്ജിനിക്ക് ഇതുവരെയും ഓഗസ്റ്റിലെ ശമ്പളം കിട്ടിയിട്ടില്ല. ഓഗസ്റ്റിൽ 15 .5 ദിവസം മാത്രമേ ജോലി ചെയ്തുള്ളൂ എന്ന കാരണം പറഞ്ഞാണ് ശമ്പളം തടഞ്ഞിരിക്കുന്നത്. ഒരു മാസത്തെ ശമ്പളത്തിന് 16 ദിവസമാണ് ജോലി ചെയ്യേണ്ടത്. മകളുടെ കുഞ്ഞിന് ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ആയതിനാലാണ് ജോലിക്ക് എത്താൻ കഴിയാത്തതെന്ന് രഞ്ജിനി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.  കുഞ്ഞിന് വയ്യാതായപ്പോൾ വരാനാകാത്തതിൽ അര ദിവസത്തെ സാങ്കേതികത്വം പറഞ്ഞ് ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നത് ക്രൂരതയാണെന്ന് രഞ്ജിനി പറഞ്ഞു. അതേസമയം വനിത പ്യൂണിന്‍റെ ശമ്പളം തടഞ്ഞു വെച്ചത് തങ്ങളല്ലെന്ന് കൽപ്പറ്റ കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് തിരുവനന്തപുരത്തെ ശമ്പള വിഭാഗം ആണെന്നാണ് കെ എസ് ആ‌ർ ടി സി ഡിപ്പോ അധികൃതർ വ്യക്തമാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 70 പേർക്ക് പരിക്ക്

0
തലശേരി: തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 പേർക്ക് പരിക്ക്....

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ...

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....