കോന്നി : സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വനിതാ സംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെ കഴിയുന്നതായി എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകമാർ പറഞ്ഞു. മൈക്രോ ഫൈനാൻസ് ഗ്രൂപ്പുകളുടെ പ്രവർത്തനത്തിലൂടെ വനിതകളുടെ പൊതുവായ മുന്നേറ്റം സാധ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. 349 നമ്പർ വകയാർ ശാഖയിലെ 840 നമ്പർ വനിതാ സംഘം യൂണിറ്റിന്റെയും മൈക്രോ ഫൈനാൻസ് ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ നടന്ന വനിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിത സംഘം യുണിയൻ പ്രസിഡണ്ട് സുശീല ശശി യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യുണിയൻ കൗൺസിലർ പി.കെ. പ്രസന്നകുമാർ, വനിത സംഘം യുണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, ശാഖ പ്രസിഡണ്ട് പി.എ.ശശി, ശാഖ സെക്രട്ടറി കെ.വി. വിജയചന്ദ്രൻ, വനിത സംഘം യുണിറ്റ് പ്രസിഡണ്ട് പി.കെ. പുഷപവതി, സെക്രട്ടറി സി.ടി.ഷീല, വൈസ് പ്രസിഡന്റ് ഗംഗ സജി തുടങ്ങിയവർ സംസാരിച്ചു.