പ്ലസ് ടു പരീക്ഷ പൂർത്തിയായി ; മൂല്യനിർണയം നാളെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ പൂര്‍ത്തിയായി. ഫിസിക്സ്, ഇക്കണോമിക്സ് എന്നിവയായിരുന്നു അവസാന ദിവസത്തെ പരീക്ഷ. 28നാണ് ഉത്തരക്കടലാസ് മൂല്യനിര്‍ണയം ആരംഭിക്കുന്നത്. സംസ്ഥാനത്താകെ 80 മൂല്യനിര്‍ണയ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുക. പ്രതിദിനം മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനെതിരെ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചിട്ടുണ്ട്.

ബോട്ടണി, സുവോളജി, മ്യൂസിക് വിഷയങ്ങളുടെ പേപ്പറുകള്‍ പ്രതിദിനം രണ്ട് സെഷനുകളിലായി 50 എണ്ണവും മറ്റു വിഷയങ്ങളുടേത് 34 എണ്ണവും മൂല്യനിര്‍ണയം നടത്തണമെന്നായിരുന്നു നിര്‍ദേശം. നേരത്തേ ഇതു യഥാക്രമം 40ഉം 26ഉം ആയിരുന്നു. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് 44ഉം 30ഉം വീതമാക്കി കുറച്ചു. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് മൂന്നിനാണ് ആരംഭിക്കുന്നത്.

പ്രാക്ടിക്കലിന് അനുസൃതമായി ബന്ധപ്പെട്ട വിഷയങ്ങളിലെ മൂല്യനിര്‍ണയവും ക്രമീകരിച്ചിട്ടുണ്ട്. മേയ് 31ന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ജൂണ്‍ പകുതിയോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം 29ന് പൂര്‍ത്തിയാകും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായ ശേഷം മേയ് 10നാണ് മൂല്യനിര്‍ണയം തുടങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...