കാര്‍ തടഞ്ഞ് നിര്‍ത്തി പണം കവര്‍ന്ന കേസില്‍ പത്ത് മലയാളികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കാര്‍ തടഞ്ഞ് നിര്‍ത്തി പണം കവര്‍ന്ന് കേസില്‍ പത്ത് മലയാളികള്‍ അറസ്റ്റില്‍. സ്വകാര്യ ധനകാര്യ സ്ഥാനപത്തിന്റെ കാര്‍ തടഞ്ഞ് ഒരു കോടി രൂപയോളം ആണ് സംഘം കവര്‍ന്നത്. ഗുണ്ടാനേതാവ് കോടാലി ശ്രീധരന്റെ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് ബെംഗളൂരു റൂറല്‍ പോലീസ് സൂപ്രണ്ട് കെ വംശി കൃഷ്ണ പറഞ്ഞു.

തൃശൂര്‍ സ്വദേശികളായ പികെ.രാജീവ്, വിഷ്ണുലാല്‍, ടിസി.സനല്‍, എറണാകുളം സ്വദേശിയായ അഖില്‍, നിലമ്ബൂര്‍ സ്വദേശികളായ ജസിന്‍ ഫാരിസ്, സനഫ്, സമീര്‍, സൈനുലാബ്ദീന്‍, എപി ഷെഫീഖ്, റംഷീദ് മുസ്താഫ് എന്നിവരെയാണ് പിടിയിലായത്. മാദനായകപ്പള്ളി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 10 ലക്ഷത്തോളം രൂപയും, ആയുധങ്ങളും രണ്ട് കാറും പിടിച്ചെടുത്തിട്ടുണ്ട്.

മാര്‍ച്ച്‌ 11 നാണ് സംഘം മാദനായകഹള്ളിയില്‍ നൈസ് റോഡില്‍ വെച്ച്‌ വാഹനം തടഞ്ഞ് മോഷണം നടത്തിയത്. ഹുബ്ബള്ളിയിലെ ബ്രാഞ്ചുകളില്‍ നിന്നുള്ള പണവുമായി നാഗര്‍കോവിലിലേക്ക് പോവുകയായിരുന്നു സ്ഥാപനത്തിന്റെ കാര്‍. കാര്‍ തടഞ്ഞ സംഘം ജീവനക്കാരെ ആക്രമിച്ച്‌ പണം തട്ടുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കവര്‍ച്ച ചെയ്തതിലെ ബാക്കി പണം കോടാലി ശ്രീധരന്റെ കൈവശം ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ പിടികൂടാനായി തിരിച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...