തിരുവനന്തപുരം: നഷ്ടത്തില്‍ കൂപ്പുകുത്തി നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് എട്ടുകോടി നല്‍കുന്നതിലൂടെ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് കൈവരുന്ന ലാഭം ഏഴ് കോടി. വനിതാ കോര്‍പ്പറേഷന് കൈവന്നത് 32 വര്‍ഷത്തെ കാത്തിരിപ്പിന്റെ സാഫല്യം. കെ.എസ്.ആര്‍.ടി. സിക്കാവട്ടെ നേരിയൊരു ആശ്വാസത്തിന്റെ നെടുവീര്‍പ്പും.
ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലം മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് വനിതാ വികസന കോര്‍പ്പറേഷന്‍ ആസ്ഥാന മന്ദിരമാകുന്നത്. ഇതിന് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്ന പാട്ടത്തുകയാണ് എട്ടു കോടി. 15 കോടി രൂപ വായ്‌പയെടുത്ത് ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ തയാറെടുത്തിരുന്ന വനിതാ വികസന കോര്‍പ്പറേഷന്‍ ഇതിലൂടെ ലാഭിക്കുന്നത് ഏഴ് കോടി രൂപയും. 1988ല്‍ സ്ഥാപിതമായ വനിതാ കോര്‍പ്പറേഷന്റെ ദീര്‍ഘ നാളായുള്ള സ്വപ്‌നമാണ് ഇപ്പോള്‍ സഫലമാകുന്നത്.





























