രാ​മ​ക്ഷേ​ത്രo : ​പ്രി​യ​ങ്കാ​ ​ഗാ​ന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം ലീഗിന്റെ പ്രമേയം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ​അ​യോ​ദ്ധ്യ​യി​ലെ ​രാ​മ​ക്ഷേ​ത്രത്തിനുളള​ ​ഭൂ​മി​ ​പൂ​ജ,​ ​രാ​ജ്യ​ത്ത് ​ഐ​ക്യ​വും​ ​സാ​ഹോ​ദ​ര്യ​വും​ ​സാം​സ്‌​കാ​രി​ക​ ​സ​മ​ന്വ​യ​വും​ ​വി​ളം​ബ​രം​ ​ചെ​യ്യു​ന്ന​താ​ണെ​ന്ന ​കോ​ണ്‍​ഗ്ര​സ് ​നേ​താ​വ് ​പ്രി​യ​ങ്കാ​ ​ഗാ​ന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം ലീഗിന്റെ പ്രമേയം. പ്രസ്താവന അനവസരത്തിലുളളതാണെന്ന് പറഞ്ഞ ലീഗ് പ്രിയങ്ക പറഞ്ഞതിനാേട് വിയോജിക്കുകയും ചെയ്തു. ഇ​ന്ന് ​രാ​വി​ലെ​ ഹൈ​ദ​ര​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ളു​ടെ​ ​വ​സ​തി​യി​ല്‍ ചേര്‍ന്ന ഹൈ​പ​വ​ര്‍​ ​ക​മ്മി​റ്റി​ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. രാ​മ​ക്ഷേ​ത്ര​ ​നി​ര്‍​മ്മാ​ണ​ത്തെ​ക്കു​റി​ച്ച്‌ ​കോ​ണ്‍​ഗ്ര​സ് ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പ്ര​തി​ക​രി​ക്കാ​ത്ത​തി​നാ​ല്‍​ ​പ​ര​സ്യ​ ​പ്ര​തി​ക​ര​ണം​ ​വേ​ണ്ടെ​ന്ന​ ​നി​ല​പാ​ടി​ലാ​യി​രു​ന്നു​ ​ലീ​ഗ് ​നേ​തൃ​ത്വം.​

ഇന്നലെയാണ് പ്രിയങ്കാഗാന്ധി വിവാദ പ്രസ്താവന നടത്തിയത്. രാ​മ​ന്‍​ ​ലാ​ളി​ത്യം,​ ​ധൈ​ര്യം,​ ​ക്ഷ​മ,​ ​ത്യാ​ഗം,​ ​ആ​ത്മാ​ര്‍​ത്ഥ​ത​ ​എ​ന്നി​വ​യു​ടെ​ ​മൂ​ര്‍​ത്തീ​ഭാ​വ​മാ​ണെ​ന്നും​ ​രാ​മ​ന്‍​ ​എ​ല്ലാ​യി​ട​ത്തും​ ​ഏ​വ​രി​ലും​ ​കു​ടി​കൊളളു​ന്നു​വെ​ന്നും​ ​ഹി​ന്ദി​യി​ല്‍​ ​പ്രി​യ​ങ്ക​ ​ട്വീ​റ്റു​ ​ചെ​യ്‌​തു.​ ​രാ​മ​ന്റെ​യും​ ​സീ​താ​ ​ദേ​വി​യു​ടെ​യും​ ​അ​നു​ഗ്ര​ഹ​ത്തോ​ടെ​ ​ന​ട​ക്കു​ന്ന​ ​ഭൂ​മി​പൂ​ജാ​ ​ച​ട​ങ്ങ് ​രാ​ജ്യ​ത്ത് ​ഐ​ക്യ​വും​ ​സാ​ഹോ​ദ​ര്യ​വും​ ​സാ​സ്‌​കാ​രി​ക​ ​വി​നി​മ​യ​വും​ ​പു​ല​രാ​നു​ള്ള​ ​സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്നും​ ​പ്രി​യ​ങ്ക​ ​പ​റ​ഞ്ഞു.​ ​ കൊ​വി​ഡ് ​രോ​ഗ​വ്യാ​പ​ന​ത്തി​നി​ടെ​ ​മാ​ര്‍​ഗ​രേ​ഖ​ ​ലം​ഘി​ച്ച്‌ ​മ​ത​പ​ര​മാ​യ​ ​ച​ട​ങ്ങ് ​ന​ട​ത്തു​ന്ന​തും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​പ​ങ്കെ​ടു​ക്കു​ന്ന​തും​ ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ള്‍​ ​എ​തി​ര്‍​ക്കു​ന്ന​തി​നി​ടെ​യാ​യിരുന്നു ​കോ​ണ്‍​ഗ്ര​സി​ന്റെ​ ​അ​പ്ര​തീ​ക്ഷി​ത​ ​നി​ല​പാ​ട് ​മാ​റ്റം. ക​മ​ല്‍​നാ​ഥ്,​ ​മ​നീ​ഷ് ​തീ​വാ​രി​ ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ളും​ ​ച​ട​ങ്ങി​ന് ​ആ​ശം​സ​ ​നേ​ര്‍​ന്നി​രു​ന്നു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​പ്രി​യ​ങ്ക​ ​രാ​മ​ക്ഷേ​ത്ര​ത്തെ​ ​പി​ന്തു​ണ​യ്‌​ക്കു​ന്ന​ത് ​പാ​ര്‍​ട്ടി​ ​വ​ട​ക്കെ​ ​ഇ​ന്ത്യ​യി​ല്‍​ ​സ്വീ​ക​രി​ക്കു​ന്ന​ ​മൃ​ദു​ഹി​ന്ദു​ ​സ​മീ​പ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.​ ​

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...