റവന്യൂ ജില്ലാ സ്കൂൾ കായികമേള ; ഗെയിംസ് മത്സരങ്ങൾക്ക്‌ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : റവന്യൂ  ജില്ലാ  സ്കൂൾ കായികമേളയോടനുബന്ധിച്ചുള്ള ഗെയിംസ് മത്സരങ്ങൾ തിങ്കളാഴ്ച ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിലായി തുടങ്ങി. തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ നടന്ന ചടങ്ങിൽ റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിന്റെ ഉദ്‌ഘാടനം മാക് ഫാസ്റ്റ് കോളേജ് ഡയറക്ടർ ഫാ. ചെറിയാൻ  കോട്ടയിൽ നിർവഹിച്ചു. ബാസ്‌കറ്റ് ബോൾ മത്സരമാണ് മാക് ഫാസ്റ്റിൽ നടന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻചാർജ് ജേക്കബ് സത്യൻ അധ്യക്ഷനായി.  ജില്ലാ  സ്കൂൾ ഗെയിംസ് സെക്രട്ടറി ഡി രാജേഷ് കുമാർ, ജില്ലാ സ്കൂൾ സ്പോർട്സ് കോർഡിനേറ്റർ മിനികുമാരി, സി എൻ രാജേഷ്, അജിത് എബ്രഹാം, വർഗീസ് എബ്രഹാം, അജയ് സി വർഗീസ് എന്നിവർ സംസാരിച്ചു.

ബാസ്‌കറ്റ് ബോൾ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവല്ല ഉപജില്ല ആറന്മുളയേയും സീനിയർ പെൺകുട്ടികളിൽ ആറന്മുള വെണ്ണിക്കുളത്തിനെയും തോൽപ്പിച്ച് ജേതാക്കളായി. ജൂനിയർ പെൺകുട്ടികളിൽ പുല്ലാട് വിജയിച്ചു. തിരുവല്ലയ്ക്കാണ് രണ്ടാം സ്ഥാനം. പന്തളം രണ്ടാമതെത്തി. സബ് ജൂനിയർ ആൺകുട്ടികളിൽ പുല്ലാടാണ് ജേതാക്കൾ. സബ് ജൂനിയർ പെൺകുട്ടികളിൽ പത്തനംതിട്ട ഉപജില്ല ഒന്നാമതും പുല്ലാട് രണ്ടാമതുമെത്തി. ഹാൻഡ്‌ ബോൾ, ഹോക്കി, വോളി ബോൾ, ഫുട്ബോൾ, റെസ്റ്റ്‌ലിങ് എന്നിവ 20, 21, 25, 26 എന്നീ തീയതികളിൽ മല്ലപ്പള്ളി, പത്തനംതിട്ട, കൊടുമൺ എന്നീ സ്റ്റേഡിയങ്ങളിൽ നടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...