മുംബൈ : ആരോഗ്യപരമായ കാരണത്താല്‍ ജാമ്യം അനുവദിക്കണമെന്ന ആക്റ്റിവിസ്റ്റ് വരവര റാവുവിന്റെ അപേക്ഷ അപഹാസ്യമാണെന്നും കോവിഡിന്റെയും വാര്‍ധ്യക്യത്തിന്റെയും പേരില്‍ അദ്ദേഹം ആനുകൂല്യം നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ ഐ എ ബോംബൈ ഹൈക്കോടതിയില്‍ പറഞ്ഞു.
എല്‍ഗാര്‍ പരിഷത്ത് നേതാവായ വരവരറാവു മാവോയിസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 81 കാരനായ കവിക്ക് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം പൂര്‍ണാരോഗ്യവാനാണെന്നും പ്രത്യേക ചികിത്സയുടെ ആവശ്യമില്ലെന്നും എന്‍ ഐ എ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കവിയുടെ ജാമ്യാപേക്ഷ കള്ളമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. റാവുവിന് ജാമ്യത്തിന് അര്‍ഹതില്ലെന്നും ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ചെയ്ത് നല്‍കിയിട്ടുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ പറഞ്ഞു.