ചെങ്ങന്നൂര്‍ നഗരസഭാ ഒരു പ്രദേശിക സര്‍ക്കാരാണെന്ന് മന്ത്രി ഓര്‍മ്മിക്കണം : യു.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നിയമത്തിന്റെ ചട്ടകൂടില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു പ്രാദേശിക സര്‍ക്കാരാണ് ചെങ്ങന്നൂര്‍ നഗരസഭയെന്ന് മന്ത്രി സജി ചെറിയാന്‍ ഓര്‍മ്മിക്കണമെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ഷിബുരാജന്‍, സെക്രട്ടറി റിജോ ജോണ്‍ ജോര്‍ജ് എന്നിവര്‍ പറഞ്ഞു. മണ്ണ് ഖനനം ചെയ്യുന്നതിനല്ല ചെയ്യുന്ന രീതിയെയാണ് നഗരസഭ എതിര്‍ക്കുന്നത്. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ നഗരസഭയ്ക്ക് മന്ത്രിയുടെ അനുമതി വേണ്ട. നിയമ വിരുദ്ധ നടപടിയെന്നു കണ്ടുകൊണ്ടാണ് കോടതിയെ സമീപിക്കാന്‍ കൗണ്‍സില്‍ കക്ഷി രഷ്ട്രീയത്തിന് അതീതമായി ഐക്യകണ്‌ഠേന തീരുമാനം എടുത്തത്. ആദി പമ്പ, വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഫലപ്രഥമായി നടപ്പിലാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ലഭിക്കും.

നഗരസഭയ നോക്കുകുത്തിയാക്കി അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളിലുടെ മണല്‍ കൊള്ള നടത്താനാണ് ശ്രമമെങ്കില്‍ നഗരസഭ കൗണ്‍സില്‍ കൈയ്യും കെട്ടി നോക്കി ഇരിക്കില്ല. നഗരസഭയുടെ ഏതു വികസന – ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം മുതല്‍ തുരങ്കം വെയ്ക്കുന്ന മന്ത്രി വരട്ടാര്‍ വിഷയത്തിലും അതേ നിലപാടാണ് സ്വീകരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്ന നിലയില്‍ ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് ലഭിക്കേണ്ടവരുമാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കല്‍ ആണ്. നഗരസഭയ്ക്ക് വരുമാനം ലഭിക്കാന്‍ പാടില്ല എന്ന മന്ത്രിയുടെ നിലപാടിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് വ്യക്തമാണെന്നും ഷിബുരാജനും റിജോ ജോണ്‍ ജോര്‍ജും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...