പോപ്പുലറിന്റെ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരകൻ ഓസ്ട്രേലിയായിൽ സുഖമായി വാഴുന്നു ; ഉന്നത രാഷ്ട്രീയ ബന്ധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാലായിരം കോടി രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനു പിന്നില്‍ ഉടമ വകയാര്‍ ഇണ്ടിക്കാട്ടില്‍ റോയി ദാനിയേലിന്റെ സഹോദരീ ഭര്‍ത്താവെന്ന്  സൂചന. തട്ടിപ്പിന്റെ  മുഖ്യ സൂത്രധാരനായ ഇദ്ദേഹം  ഓസ്ട്രലിയായിലെ മെൽബണിൽ വിലസി നടക്കുന്നു.  അങ്കമാലി കറുകുറ്റി സ്വദേശി മെൽബണിൽ താമസമാക്കിയ വർഗീസ് പൈനാടത്തിന്റെ പേരിലാണ് പണം മുഴുവൻ ഓസ്ട്രേലിയായിൽ എത്തിച്ചതും അത് വിനിമയം നടത്തിയതും.

കേരളാ കോണ്‍ഗ്രസിലെ പ്രമുഖ നേതാവുമായും സി.പി.എം നേതാവുമായും അഭേദ്യമായ കുടുംബ ബന്ധമുള്ളയാളാണ് വർഗീസ് പൈനാടത്ത് . ഈ തട്ടിപ്പിന് പിന്നില്‍ ഈ ബന്ധങ്ങളും ഉപയോഗിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇദ്ദേഹം സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്തിരുന്ന സമയത്ത് താമസിച്ചിരുന്ന വീട് തീയിട്ട് കത്തിച്ച് ഭീമമായ തുക സൗത്ത് ആഫ്രിക്കയിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നും തട്ടിയെടുത്തുവെന്ന വിവരവും പുറത്തുവരുന്നു. അന്ന് വന്‍ തുകയുമായി അവിടെനിന്നും  മുങ്ങി പിന്നീട് ഓസ്ട്രേലിയായിൽ പൊങ്ങുകയായിരുന്നു എന്നും വിവരം ലഭിക്കുന്നുണ്ട്. ഇദ്ദേഹം വഴിയാണ് പോപ്പുലറിലെ പണം മുഴുവൻ ഓസ്ട്രേലിയായിൽ എത്തിയതും ആ പണം ഉപയോഗിച്ച്  റോയി ഡാനിയേലിന്റെ മക്കളുടെ  ബിസിനസ് പി.ആര്‍ എടുത്തതും. കൂടാതെ  ഒട്ടനവധി സ്ഥലത്ത് വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.

ഈയാളുടെ പേരിൽ ഓസ്ട്രേലിയായിൽ എത്തിയ പണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നിഷേപകർ പരാതി കൊടുത്തു കഴിഞ്ഞു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും ഓസ്ട്രേലിയായിലെ പണത്തിന്റെ ഉറവിടം കണ്ടെത്തുവാനുള്ള നടപടികൾ ഉടനുണ്ടാകുമെന്നും നിക്ഷേപകര്‍ കണക്കുകൂട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...