വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം : ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : തിരുവമ്പാടി ബീച്ചില്‍ വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനിരിക്കെ ഉണ്ടായ സംഭവം സംസ്ഥാനത്തിന് നാണക്കേടായി. തിങ്കളാഴ്ച വൈകിട്ട് നടക്കാനിറങ്ങിയ 29 ഉം 23 ഉം വയസുള്ള യുവതികള്‍ക്ക്  നേരെയാണ് ലൈംഗിക അതിക്രമത്തിന് ശ്രമമുണ്ടായത്. ഒരാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും മറ്റൊരാള്‍ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് പരാതി. ലോക്ഡൗണിന് ശേഷം ആറുമാസമായി വര്‍ക്കലയില്‍ ഹോംസ്റ്റേയില്‍ താമസിക്കുന്നവരാണ് അതിക്രമത്തിനിരയായത്.

ബീച്ചില്‍ മുമ്പും സമാനമായ അനുഭവം വിനോദസഞ്ചാരികളായ യുവതികള്‍ക്കുണ്ടായിട്ടുണ്ടെന്ന് പറയുന്നു.  വിദേശവനിതകളുടെ സുഹൃത്തായ മുബൈ സ്വദേശിയും സമാനമായി ആക്രമണത്തിനിരയായി. മദ്യലഹരിയിലെത്തിവരാണ് ആക്രമണം നടത്തിയതെന്നാണ്  പ്രാഥമിക വിവരം. വര്‍ക്കല സിഐ അന്വേഷണം ആരംഭിച്ചു. യുവതികള്‍ക്ക് നേരെ അതിക്രമമുണ്ടായ തിരുവമ്പാടി ബീച്ചില്‍ വെട്ടവും വെളിച്ചവും ഇല്ല, വൈദ്യുത വിളക്കുകള്‍ സാമൂഹ്യവിരുദ്ധന്മാര്‍ നശിപ്പിക്കുന്നത് ഇവിടെ തുടര്‍ക്കഥയാണ്. സുരക്ഷാ സംവിധാനങ്ങളോ സിസിടിവി കാമറകളോ ഈ പ്രദേശത്തില്ല എന്നത് മദ്യപന്മാര്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ഏറെ സഹായമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...