ആർ എസ് എസ് ക്യാമ്പ് നടത്തിയതിനെതിരെ വർക്കല ശ്രീ നാരായണ കോളേജിൽ പ്രതിഷേധം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വര്‍ക്കല ശ്രീ നാരായണ കോളേജില്‍ ആര്‍.എസ്.എസ് ക്യാമ്പ് നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളോടുള്ള വെല്ലുവിളിയാണിതെന്ന് ആരോപിച്ച്‌ ഡി വൈ എഫ് ഐ കോളേജിലേക്ക് മാര്‍ച്ച്‌ നടത്തി. എയ്ഡഡ് സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയോ സംഘടനകളുടെയോ പരിപാടികള്‍ക്ക് വിലക്കുള്ളപ്പോള്‍ നടത്തിയ ക്യാമ്പ് നിയമലംഘനമാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

ജാതി മത ചിന്തകള്‍ക്കതീതമായി ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തുകയാണ് ശ്രീ നാരായണ ഗുരു ചെയ്തത്. അദ്ദേഹത്തിന്റെ പേരിലുള്ള കലാലയത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. നിയമനടപടി സ്വീകരിക്കുന്നത് വരെ സന്ധിയില്ലാ സമരം തുടരുമെന്നും ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചു. വര്‍ക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്‌ വട്ടപ്ലാമൂട്ടില്‍ നിന്നാണ് ആരംഭിച്ചത്.

ശേഷം കോളേജിന് മുന്നില്‍ പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ശനി , ഞായര്‍ ദിവസങ്ങളിലാണ് എസ്.എന്‍ കോളജില്‍ ആര്‍.എസ്.എസ് ആറ്റിങ്ങല്‍ സംഘ ജില്ലയുടെ വര്‍ഷ പ്രതിപദ ഉത്സവം സംഘടിപ്പിച്ചത്. ആറ്റിങ്ങല്‍ ഗവ. കോളേജില്‍ നടത്താനിരുന്ന പരിപാടി കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് എസ്.എന്‍ കോളജിലേക്ക് മാറ്റിയത്. ഒരു വര്‍ഷത്തെ സംഘടനാപ്രവര്‍ത്തനത്തെ കുറിച്ച്‌ അവലോകനം ചെയ്യുന്നതിനായി നടത്തുന്ന പരിപാടിയാണ് വര്‍ഷപ്രതിപദ ഉത്സവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...