കൊല്ലം : വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് പാപനാശം തിരുവമ്പാടി ബീച്ച് റിസോര്‍ട്ടും സമീപ പ്രദേശത്തുള്ള കടകളും അഗ്‌നിക്കിരയായത്. റിസോര്‍ട്ടിനോട് ചേര്‍ന്നുളള ബോട്ട്മാന്‍ കഫെയെന്ന ഡബിള്‍ ഡക്കര്‍ റെസ്റ്റോറന്റിലാണ് ആദ്യം തീ പടര്‍ന്നത്. ഓല, മുള, പരമ്പ് എന്നിവ കൊണ്ട് നിര്‍മിച്ചതായിരുന്നു ബോട്ട്മാന്‍ കഫെ. ഇവിടെ നിന്ന് സമീപത്തുള്ള കടകളിലേക്കും റിസോര്‍ട്ടിലേക്കും തീ പടരുകയായിരുന്നു . കഫെയുടെ സമീപമുള്ള ബിന്ദുസ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കാശ്മീരി ഷോപ്പുകള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആളപായമില്ല. അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണച്ചു. നാശനഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിട്ടില്ല.