വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിനും കടകള്‍ക്കും തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് പാപനാശം തിരുവമ്പാടി ബീച്ച് റിസോര്‍ട്ടും സമീപ പ്രദേശത്തുള്ള കടകളും അഗ്‌നിക്കിരയായത്. റിസോര്‍ട്ടിനോട് ചേര്‍ന്നുളള ബോട്ട്മാന്‍ കഫെയെന്ന ഡബിള്‍ ഡക്കര്‍ റെസ്റ്റോറന്റിലാണ് ആദ്യം തീ പടര്‍ന്നത്. ഓല, മുള, പരമ്പ് എന്നിവ കൊണ്ട് നിര്‍മിച്ചതായിരുന്നു ബോട്ട്മാന്‍ കഫെ. ഇവിടെ നിന്ന് സമീപത്തുള്ള കടകളിലേക്കും റിസോര്‍ട്ടിലേക്കും തീ പടരുകയായിരുന്നു . കഫെയുടെ സമീപമുള്ള ബിന്ദുസ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കാശ്മീരി ഷോപ്പുകള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആളപായമില്ല. അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണച്ചു. നാശനഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യമുനയിൽ 4 കുട്ടികളെ കാണാതായി ; ഒരു മരണം സ്ഥിരീകരിച്ചു

0
ഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട നാല് കുട്ടികളിൽ ഒരാൾ മരിച്ചു....

മെഡിക്കൽ ഷോപ്പിൽ യുവാവിന്റെ കയ്യാങ്കളി ; ഉടമയെയും ഭാര്യയെയും പരിക്കേൽപിച്ചു

0
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും...

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...