ഓട്ടോ യാത്രക്കാരെ റെയില്‍വേ ഗേറ്റില്‍ പൂട്ടിയിട്ട സംഭവത്തില്‍ ഗേറ്റ് കീപ്പറെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : റെയില്‍വേ ക്രോസില്‍ ഓട്ടോ യാത്രക്കാരെ റെയില്‍വേ ഗേറ്റില്‍ പൂട്ടിയിട്ട സംഭവത്തില്‍ ഗേറ്റ് കീപ്പര്‍ സതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. മലയിന്‍കീഴ് സ്വദേശി സാജനും അമ്മയും യാത്ര ചെയ്ത ഓട്ടോ ആണ് റെയില്‍വേ ഗേറ്റിന് അകത്തിട്ട് പൂട്ടിയത്. ഇന്നലെ രാവിലെ നാലു മണിക്കാണ് സംഭവം. പാളത്തിനു നടുവിലാക്കി ഗേറ്റ് പൂട്ടിയതായി പരാതി.

ഗേറ്റ് കീപ്പറോട് ഉറങ്ങി പോയോ എന്നു ചോദിച്ചതിനാണ് ഓട്ടോ ഗേറ്റിനകത്തിട്ട് പൂട്ടിയതെന്ന് സാജന്‍ പറഞ്ഞു. ഇതിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. യാത്രക്കാര്‍ അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നും പെട്ടന്നു തന്നെ തുറന്നു കൊടുത്തിട്ടുണ്ടെന്നുമുള്ള വിശദീകരണമാണ് സതീഷ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ഗുരുതരമായ പിഴവാണെന്ന് കണ്ടെത്തിയാണ് റെയില്‍വേ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...