വർണക്കൂടാരമായി ഗവൺമെന്റ് എൽ പി എസ് മുറിഞ്ഞകൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സമഗ്ര ശിക്ഷാ കേരളം, കോന്നി ബി ആർ സിയുടെ ആഭിമുഖ്യത്തിൽ പ്രീ പ്രൈമറി ഉദ്ഘാടനം കൂടൽ ഗവൺമെൻറ് എൽ പി മുറിഞ്ഞകൽ സ്കൂളിൽ സംഘടിപ്പിച്ചു. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിൽ 100 ദിവസം കൊണ്ട് 100 പദ്ധതികൾക്ക് തുടക്കം കുറിക്കുന്ന പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ്, സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകൃത പ്രീ-പ്രൈമറി സ്കൂളുകളിൽ 10 ലക്ഷം രൂപ വീതം ചെലവഴിച്ച് കുട്ടികൾക്ക് പ്രീ-സ്കൂൾ വികാസമേഖലകളിൽ ശേഷികൾ ഉറപ്പാക്കാൻ പര്യാപ്തമായ പ്രവർത്തന ഇടങ്ങൾ (ആക്ടിവിറ്റി ഏരിയകൾ) സജ്ജീകരിച്ച് നിർമ്മാണം പൂർത്തിയാക്കിയ പ്രീ പ്രൈമറിയുടെ ഉദ്ഘാടനം കോന്നി എം എൽ എ അഡ്വ: കെ യു ജനീഷ് കുമാർ നിർവഹിച്ചു.

കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻ്റ് പുഷ്പവല്ലി ടി വി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സുജ അനിൽ, കലഞ്ഞൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അശ സജി, പഞ്ചായത്ത് അംഗങ്ങളായ മേഴ്സി ജോബി, അലക്സാണ്ടർ ഡാനിയേൽ, ഡി പി ഒ ജയലക്ഷ്മി, എ ഇ ഒ സന്ധ്യ എസ്, ബി പി സി ഷൈലജ കുമാരി, സ്കൂൾ എച്ച് എം ഗീത, സാഹിത്യകാരന്മാരായ തുളസീധരൻ ചാങ്ങമണ്ണിൽ, ജോസഫ് അതിരുകൽ, പ്രീ സ്കൂൾ അധ്യാപിക ശ്രീലത എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ബി ആർ സി അംഗങ്ങൾ, പൊതുപ്രവർത്തകർ, പിടിഎ പ്രസിഡണ്ട് മഞ്ജു,പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...