ലക്നോ : കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ മാനനഷ്ട ഹർജി തള്ളിയ എംപി/എംഎൽഎ കോടതി ഉത്തരവിനെതിരെ രാജ്യാന്തര ഷൂട്ടർ വർത്തിക സിംഗ് നൽകിയ ഹർജി അലഹബാദ് ഹൈക്കോടതിയും തള്ളി.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, ഹർജിക്കാരി കോൺഗ്രസ് പാർട്ടിയുമായോ ഗാന്ധി കുടുംബവുമായോ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അത് അപകീർത്തികരമല്ലെന്ന് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് വ്യക്തമാക്കി. സുൽത്താൻപൂർ എംപി/എംഎൽഎ കോടതിയിൽ ഇറാനി അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് വർത്തിക സിംഗ് കേസ് ഫയൽ ചെയ്തിരുന്നു.
2022 ഒക്ടോബർ 21 ന് പ്രത്യേക കോടതി കേസ് തള്ളി. എംപി/എംഎൽഎ കോടതിയുടെ ഉത്തരവിനെതിരെയാണ് വർത്തിക സിംഗ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മാധ്യമപ്രവർത്തകരുമായുള്ള സംസാരത്തിനിടെ സ്മൃതി ഇറാനി മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുവെന്നും ഈ സമയത്ത് അവർ വർത്തിക സിംഗിന്റെ പേര് പോലും പറഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.