പത്തനംതിട്ട : കൊറോണ മഹാമാരിയുടെയും അതേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണിന്റെയും പ്രയാസത്തില്‍ കഴിയുന്ന വ്യാപാരികളെ വീണ്ടും ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ ഏ. ജെ. ഷാജഹാൻ നാളെ ഉപവാസ സമരം നടത്തുന്നു. നാളെ രാവിലെ 8 മണിമുതൽ വൈകിട്ട് 6 മണി വരെ പത്തനംതിട്ട കളക്ടറേറ്റിന് മുമ്പിലാണ് സമരം. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ വീണ്ടും നോട്ടീസ് അയക്കുവാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.
കഴിഞ്ഞ ഒരുമാസമായി അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കു നോട്ടീസ് അയക്കുന്നത് സർക്കാർ ഭീകരതയാണ്. എല്ലാ വിഭാഗങ്ങൾക്കും ആശ്വാസം നൽകുന്നു എന്ന് പറയുന്ന സർക്കാർ വ്യാപാരികളെ കടന്നാക്രമിക്കുകയാണെന്നും ഇതിനെതിരെ വൻ പ്രധിഷേധം ഉയർത്തുവാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ഈ. മാത്യു അധ്യക്ഷത വഹിച്ചു.
നാളെ തുറന്നിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ഉടമകൾ കറുത്ത തുണികൊണ്ടു വായ് മൂടികെട്ടി പ്രധിഷേധിക്കുവാനും മറ്റുള്ളവർ ഭവനങ്ങളിൽ ഇപ്രകാരം പ്രധിഷേധിക്കുവാനും യോഗം വ്യാപാരികളെ ആഹ്വാനം ചെയ്തു. വ്യാപാരികളെ ആത്മഹത്യയിലേക്കു നയിക്കുന്ന തീരുമാനമാണ് സർക്കാർ നടത്തുന്നതെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ വർഷം തണ്ണിത്തോട്ടിൽ നോട്ടീസ് ലഭിച്ചതിനെതുടർന്ന് ഒരു വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. സർക്കാരിന്റെ ഈ നടപടി അടിയന്തിരമായി പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ പറഞ്ഞു.
https://www.facebook.com/mediapta/videos/645457062944165/