കാലഹരണപ്പെട്ട വാറ്റ് നോട്ടീസ് വീണ്ടും വ്യാപാരികള്‍ക്ക് ; കളക്ടറേറ്റ് പടിക്കല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഉപവാസ സമരം നാളെ രാവിലെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറോണ മഹാമാരിയുടെയും അതേത്തുടര്‍ന്ന്  ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണിന്റെയും പ്രയാസത്തില്‍ കഴിയുന്ന വ്യാപാരികളെ വീണ്ടും ദ്രോഹിക്കുന്ന  സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട്  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ ഏ. ജെ. ഷാജഹാൻ നാളെ ഉപവാസ സമരം നടത്തുന്നു. നാളെ രാവിലെ 8 മണിമുതൽ വൈകിട്ട് 6 മണി വരെ പത്തനംതിട്ട കളക്ടറേറ്റിന് മുമ്പിലാണ് സമരം. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ വീണ്ടും നോട്ടീസ് അയക്കുവാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.

കഴിഞ്ഞ ഒരുമാസമായി അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കു നോട്ടീസ് അയക്കുന്നത് സർക്കാർ ഭീകരതയാണ്. എല്ലാ വിഭാഗങ്ങൾക്കും ആശ്വാസം നൽകുന്നു എന്ന് പറയുന്ന സർക്കാർ വ്യാപാരികളെ കടന്നാക്രമിക്കുകയാണെന്നും ഇതിനെതിരെ വൻ പ്രധിഷേധം ഉയർത്തുവാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ഈ. മാത്യു അധ്യക്ഷത വഹിച്ചു.

നാളെ തുറന്നിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ഉടമകൾ കറുത്ത തുണികൊണ്ടു വായ് മൂടികെട്ടി പ്രധിഷേധിക്കുവാനും മറ്റുള്ളവർ ഭവനങ്ങളിൽ ഇപ്രകാരം പ്രധിഷേധിക്കുവാനും യോഗം വ്യാപാരികളെ ആഹ്വാനം ചെയ്തു. വ്യാപാരികളെ ആത്മഹത്യയിലേക്കു നയിക്കുന്ന തീരുമാനമാണ് സർക്കാർ നടത്തുന്നതെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ വർഷം തണ്ണിത്തോട്ടിൽ നോട്ടീസ് ലഭിച്ചതിനെതുടർന്ന് ഒരു വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. സർക്കാരിന്റെ ഈ നടപടി അടിയന്തിരമായി പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ പറഞ്ഞു.

https://www.facebook.com/mediapta/videos/645457062944165/

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...