ഡല്‍ഹി ലോ​ക്നാ​യ​ക് ആശുപത്രിയിലെ 31 ത​ബ്​​ലീ​ഗ്​ പ്ര​വ​ര്‍ത്ത​ക​രുടെ കൊ​വി​ഡ്​ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വ്

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍ഹി : നി​സാ​മു​ദ്ദീ​ന്‍ മ​ര്‍ക​സി​ല്‍ നി​ന്ന് ഡ​ല്‍​ഹി ലോ​ക്നാ​യ​ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച 31 ത​ബ്​​ലീ​ഗ്​ പ്ര​വ​ര്‍ത്ത​ക​രെ കൊ​വി​ഡ്​ പ​രി​ശോ​ധ​ന​ഫ​ലം നെഗറ്റീവാണെ​ന്ന് ക​ണ്ട് ഡി​സ്ചാ​ര്‍ജ് ചെ​യ്തു. കൊ​ല്ലം, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ​നിന്നു​ള്ള ര​ണ്ട് മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള സം​ഘ​ത്തെ ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു​ള്ള മറ്റൊരു കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ്​ മാ​റ്റി​യ​ത്. ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സ​ദ്യ ന​ല്‍കി​ ഇ​വ​രെ യാ​ത്ര​യാ​ക്കി. മാ​ര്‍ച്ച്‌ 31നാ​ണ്​ നി​സാ​മു​ദ്ദീ​നി​ല്‍ നി​ന്നു​ള്ള സം​ഘ​ത്തെ ആദ്യമാ​യി ഡ​ല്‍ഹി ലോ​ക്നാ​യ​ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

രാ​ജ്യ​മൊ​ട്ടു​ക്കും ത​ബ്​​ലീ​ഗി​നെ കു​റി​ച്ച്‌​ ഭീ​തി​പ​ര​ത്തി​യ മാ​ധ്യ​മ ​പ്രചാരണങ്ങള്‍ക്കിടയി​ലാ​ണ്​ ഡ​ല്‍ഹി പോ​ലീ​സും സര്‍ക്കാ​രും ത​ബ്​​ലീ​ഗ്​ ആസ്ഥാന​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ക്കു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ഞ്ഞി​ട്ടും അതു​ണ്ടെ​ന്ന് പറ​ഞ്ഞാ​ണ് 2000 പ്ര​വ​ര്‍​ത്ത​ക​രി​ല്‍ അ​ഞ്ഞൂ​റോ​ളം പേ​രെ വി​വി​ധ ആശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്. ബാ​ക്കി​യു​ള​ള​വ​രെ വിവി​ധ സ​ര്‍ക്കാ​ര്‍ ഭ​വ​ന സമുച്ച​യ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ പാ​ര്‍പ്പി​ച്ച ഭൂ​രി​ഭാ​ഗം പ്ര​വ​ര്‍ത്ത​ക​രെ​യും ഒ​രാ​ഴ്ച കഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ചി​ല്ല. ഇ​ക്കാ​ര്യം ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന ശേ​ഷ​മാ​ണ്  ഇ​പ്പോ​ള്‍ നെ​റ്റീവാണെന്ന് തെ​ളി​ഞ്ഞ​വ​രു​ടെ പോ​ലും പരി​ശോ​ധ​ന ന​ട​ത്താ​ന്‍ ത​യാ​റാ​യ​ത്.

മാ​ര്‍ച്ച്‌ 24ന് ​രാ​ജ്യ​വ്യാ​പ​ക ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍ന്ന് മ​ര്‍ക​സി​ല്‍ കുടുങ്ങി​യ​വ​രാ​യി​രു​ന്നു ഇ​വ​ര്‍. ഡ​ല്‍ഹി സ​ര്‍ക്കാ​രും പോ​ലീ​സും ആ​ദ്യം മര്‍കസിനക​ത്ത് അ​വ​രെ ത​ട​ഞ്ഞു​വെ​ച്ച്‌​ പി​ന്നീ​ട് ഒ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നിസാമുദ്ദീ​ന്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 57 മ​ല​യാ​ളി​ക​ള്‍ മാ​ര്‍ച്ച്‌ 12നു​ള്ളി​ല്‍ കേരളത്തി​ലെ​ത്തി​യി​രു​ന്നു. ഇ​തി​ല്‍ ഒ​രാ​ള്‍ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ കൊവി​ഡ്​ പോസി​റ്റീ​വു​ള്ള​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...