വടശ്ശേരിക്കര മണിയാർ – അരീക്കക്കാവ് മേഖലയിൽ വീണ്ടും കാട്ടാന ശല്യം

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കര മണിയാർ – അരീക്കക്കാവ് മേഖലയിൽ വീണ്ടും കാട്ടാന ശല്യം. മുമ്പ് ചിറയ്ക്കൽ  ഒളികല്ല് മേഖലയിലായിരുന്നു കാട്ടാന ശല്യമെങ്കിൽ ഈ മേഖലയിൽ വനം വകുപ്പ് സൗരോർജ്ജ വേലി സ്ഥാപിച്ചതോടെയാണ് മണിയാർ ഭാഗത്തേക്ക് കാട്ടാന എത്താൻ തുടങ്ങിയത്. ബൗണ്ടറി മേഖലയിലും ഒരാഴ്ചയായി കാട്ടാനയുടെ സാന്നിധ്യമുണ്ട്. ഇവിടെ വീടുകളോടെ ചേർന്ന് നിൽക്കുന്ന പ്ലാവുകള്‍ കുലുക്കി കഴിഞ്ഞ ദിവസം ആന ചക്ക പറിച്ചിരുന്നു. നിരവധി ആളുകളുടെ വാഴയും തെങ്ങും ഉൾപ്പടെ കാട്ടാന ഭക്ഷണമാക്കി. കൃഷി വകകൾ നശിപ്പിച്ചത് കൂടാതെ കഴിഞ്ഞ ദിവസം രാത്രിയിൽ അരീക്കക്കാവ് മേഖലയിൽ റോഡിനോട് ചേർന്ന് നിലയുറപ്പിച്ചതോടെ ആളുകൾ പരിഭ്രാന്തരായി. പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും മറ്റും ഏറെ പണിപ്പെട്ടാണ് കാട്ടാനയെ ഇവിടെ നിന്നും തുരത്തിയത്. എന്നാൽ സൗരോർജ്ജ വേലി സ്ഥാപിച്ച മേഖലയിൽ കാട്ടുപോത്തിൻ്റെ ശല്യം ഇപ്പോഴുമുണ്ട്. ജനവാസ മേഖലയായ മണിയാറിൽ റോഡിൽ കാട്ടാന മുമ്പും ഇറങ്ങിയിട്ടുണ്ട്. ജനവാസ മേഖലയിൽ തുടർച്ചയായി കാട്ടാനയുടെ സാന്നിധ്യമുള്ളതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. നിലവിൽ കാട്ടാന ഇറങ്ങിയ സ്ഥലങ്ങളിൽ സൗരോർജ്ജ വേലി സ്ഥാപിക്കാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

0
കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി...

മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ലയണൽ മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര...

സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു

0
തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന...

ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി

0
കോഴിക്കോട്: ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി....