കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായ 4 കുട്ടികൾ ബോധരഹിതരായി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്‌നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി. പുല്ലൂറ്റ് വി.കെ രാജൻ സ്മാരക ഗവൺമെൻ്റ് ഹൈസ്കൂളിൽ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് സ്വയം ഹിപ്നോട്ടിസം നടത്തിയത്. മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പിൽ ബലം പ്രയോഗിച്ചതോടെയാണ് കുട്ടികൾ ബോധരഹിതരായി വീഴുകയായിരുന്നു. ആദ്യം മൂന്ന് വിദ്യാർത്ഥികളാണ് ബോധരഹിതരായത്. ഇവരെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇതിനിടയിലാണ് മറ്റൊരു പെൺകുട്ടി കൂടി ബോധരഹിതയായത്. പെൺകുട്ടിയെ ആദ്യം താലൂക്കാശുപത്രിയിലും തുടർന്ന് എ.ആർ മെഡിക്കൽ സെൻ്ററിലും പ്രവേശിപ്പിച്ചു. നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. യൂട്യൂബിൽ കണ്ട വീഡിയോ കുട്ടികൾ പരീക്ഷിച്ചതാണെന്നാണ് സൂചന. കുട്ടികൾ ബോധരഹിതരായ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളിലെ ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ ബോധവത്ക്കരണം നടത്തുമെന്ന് പി.ടി.എ പ്രസിഡൻ്റ് ടി.എ നൗഷാദ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു

0
തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന...

ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി

0
കോഴിക്കോട്: ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി....

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന് എം ടി രമേശ്

0
തൃശൂർ: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന് ബിജെപി...

‘മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുത്’ ; കാന്തപുരത്തിന്റെ പ്രസ്താവനയിൽ വിമർശനവുമായി എ.എൻ. ഷംസീർ

0
കണ്ണൂർ : കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവും...