വാതിൽപ്പടി സേവന പദ്ധതി ; ഏകദിന പരിശീലനം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വാതിൽപ്പടി സേവന പദ്ധതി നടപ്പിലാക്കുന്നതിൻ്റെ മുന്നോടിയായി റാന്നി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർ, യൂത്ത് കോർഡിനേറ്റർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. സമൂഹത്തിലെ അതിദരിദ്രർ, നിത്യരോഗികൾ, അംഗ പരിമിതർ, തുടങ്ങിയവർക്കാവശ്യമായ സേവനവും പരിരക്ഷയും അർഹരായവരുടെ വീട്ടു വാതിൽക്കൽ എത്തിക്കാനുളള ബ്രഹത്തായ സേവന പദ്ധതി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യാപകമാക്കുന്നതിൻ്റെ ഭാഗമായിരുന്നു റാന്നി ബ്ലോക്ക് തല പരിശീലനം.

ശില്പശാലയുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഗോപി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കില കോർഡിനേറ്റർ വി.കെ രാജഗോപാൽ, സംസ്ഥാന-ജില്ലാ ഫാക്കൽറ്റിമാരായ എം.കെ.വാസു, എൻ.പ്രകാശ്, പി.ആർ.സുരേഷ്, പി.എൻ.മധുസൂദനൻ എന്നിവർ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്തു പ്രസിഡൻറുമാരായ റ്റി.കെ.ജയിംസ്, അനിതാ അനിൽകുമാർ ബിന്ദു റെജി, സജി കുളത്തുങ്കൽ, ബീനാ ജോബി, ലതാ മോഹൻ, ശോഭാ ചാർളി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...