Tuesday, April 23, 2024 1:31 pm

വട്ടവടയില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.ഐയില്‍ ; പ്രതിസന്ധിയിലായി സി.പി.ഐ എം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വട്ടവടയില്‍ സി.പി.ഐ എം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ രാമരാജ് അടക്കം 250 ളം പേര്‍ സി.പി.ഐ എം വിട്ട് സി.പി.ഐ യില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ നിലനില്‍ക്കുകയും അന്വേഷണ കമ്മീഷന്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് നിലവില്‍ സി.പി.ഐ എമ്മിന്‍റെ കോട്ടയായ വട്ടവടയില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.ഐ ലേയ്ക്ക് ചേക്കേറിയത്.

എന്നാല്‍ രാമരാജിനെ സി.പി.ഐ എമ്മില്‍ നിന്നും പുറത്താക്കിയിരുന്നതെന്ന് സിപിഐഎം ജില്ലാ നേതൃത്വവും വ്യക്തമാക്കി.  സി.പി.ഐ എമ്മിന്‍റെ കരുത്തുറ്റ കോട്ടയായ വട്ടവടയില്‍ രക്ത സാക്ഷിയായ അഭിമന്യുവിന് വേണ്ടി സ്മാരകവും ലൈബ്രറിയുമടക്കം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാമരാജ് അടക്കമുള്ള ഇരുനൂറ്റി അന്‍പത് പേരാണ് നിലവില്‍ സി.പി.ഐ യിലേയ്ക്ക് പോയത്. വട്ടവട കടവരിയില്‍ വെച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി പി.പളനിവേല്‍, ടി.എം മുരുകന്‍, ചന്ദ്രപാല്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് രാമരാജ് അടക്കം സി.പി.ഐ യില്‍ ചേര്‍ന്നു.

സി.പി.ഐ യിലേയ്ക്കെത്തിയ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും വരുന്ന പതിനാറാം തീയതി കോവിലൂര്‍ ടൗണില്‍ വെച്ച് സംഘടിപ്പിക്കും. വട്ടവടിയിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സി.പി.ഐ എം ഇടപെടല്‍ നടത്തിയില്ലെന്നും ജില്ലാ കമ്മറ്റി മുതല്‍ മുഖ്യമന്ത്രിവരെയുള്ളവരെ നേരില്‍ കണ്ടിട്ടും അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്നാണ് രാമരാജ് പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയുമായിി ബന്ധപ്പെട്ട് വട്ടവടയില്‍ അടക്കം വോട്ട് കുറഞ്ഞത് സംബന്ധിച്ച് നിലവില്‍ സി.പി.ഐ എം അന്വേഷണ കമ്മീഷന്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് നിലവില്‍ സി.പി.എമ്മില്‍ നിന്നും കൂട്ട രാജി ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് വീഴ്ചയില്‍ അന്വേഷണം നടക്കുകയും സിപിഐഎം പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്ന് വരുന്നതിനുമിടയില്‍ ഏറെ സ്വാധീനമുള്ള മേഖലയില്‍ നിന്നും പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത് സി പി എമ്മിനേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി

0
കൊച്ചി : അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി. സ്ഥലത്ത്...

‘ആന്ധ്രാപ്രദേശിൽ മുസ്‌ലിംകൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു’ ; വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി

0
ടോങ്ക് (രാജസ്ഥാൻ): മുസ്‌ലിം വിരുദ്ധ വിദ്വേഷ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

ചെട്ടികുളങ്ങര പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ പുഞ്ചക്കൊയ്‌ത്ത്‌ തുടങ്ങി

0
ചെട്ടികുളങ്ങര : ചെട്ടികുളങ്ങര പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ പുഞ്ചക്കൊയ്‌ത്ത്‌ തുടങ്ങി. മരത്തേരി...

ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ ; തെളിവുകള്‍ മുദ്രവെച്ച കവറില്‍ കൈമാറണം

0
തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ. ചൊവ്വാഴ്ച തിരുവനന്തപുരം സി.ജെ.എം....