Thursday, March 28, 2024 5:35 pm

ആര്യൻ ഖാൻ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആര്യൻ ഖാൻ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിച്ചേക്കും. പ്രത്യേക എൻഡിപിഎസ് കോടതിയിലാണ് ജാമ്യപേക്ഷ സമർപ്പിക്കുക. ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് എൻസിബി വ്യക്തമാക്കിയിട്ടുണ്ട്. ആര്യാനുൾപ്പെടെയുള്ളവർക്കെതിരായ കേസ് ശക്തമാണെന്നും കോടതിയിൽ ഇക്കാര്യം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ബോധ്യപ്പെടുത്തുമെന്നും എൻസിബി സോണൽ മേധാവി സമീർ വാങ്കഡെ പറഞ്ഞു.

Lok Sabha Elections 2024 - Kerala

ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും എൻസിബി കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ഇതേ വാദങ്ങൾ എൻഡിപിഎസ് കോടതിയിലും എൻസിബി ഉന്നയിക്കും. ജാമ്യം നിഷേധിക്കപ്പെട്ട ആര്യൻ ഉൾപ്പെടെ 8 പ്രതികളും മുംബൈ ആർതർ റോഡ് ജയിലിൽ തുടരുകയാണ്. ഒരു നൈജീരിയൻ പൗരൻ ഉൾപ്പെടെ 18 പേരെ ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു എൻസിബി അറിയിച്ചു.

ഒക്ടോബർ രണ്ട് അർധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലായ കോർഡിലിയ ക്രൂയിസിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ വേഷത്തിലാണ് എൻസിബി സംഘം കപ്പലിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും സംഘാടകരും പിടിയിലായത്. അറുപതിനായിരം മുതൽ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നൽകിയാണ് കപ്പലിലെ യാത്ര. കപ്പലിൽ നിന്ന് കൊക്കെയിൻ, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആടുജീവിതം സോഷ്യല്‍ മീഡിയ പ്രതികരണം : സിനിമ കണ്ടവരുടെ അഭിപ്രായം ഇങ്ങനെ

0
പതിനാറ് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആടുജീവിതം (the goat life) തിയേറ്ററുകളില്‍ എത്തി....

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ...

ഖത്തറില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് നിരക്ക് ഉയര്‍ത്തി

0
ദോഹ : ഖത്തറില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്ന ഫീസ്...

രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാൻ ബിജെപിയെ ഭരണത്തിൽ നിന്നും ഒഴിവാക്കാൻ ജനങ്ങൾ ഒന്നിക്കണം : ചിറ്റയം...

0
പന്തളം : രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാൻ ബിജെപിയെ ഭരണത്തിൽ നിന്നും...