പേരിനുമാത്രം സഹകരണം, തോല്‍പിക്കാന്‍ ശ്രമം ; 97 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചവരുത്തിയവർക്കെതിരേ കെ.പി.സി.സി. അച്ചടക്കനടപടിയിലേക്ക് കടക്കുന്നു. ആദ്യപടിയായി, ഗുരുതരവീഴ്ചവരുത്തിയ 97 പേർക്കെതിരേ കാരണംകാണിക്കൽ നോട്ടീസ് നൽകും. യു.ഡി.എഫ്. സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിക്കുക, പേരിനു മാത്രം സഹകരിക്കുകയും അണിയറയിൽ എതിർപ്രചാരണം നടത്തുകയും ചെയ്യുക തുടങ്ങി ഗുരുതരകുറ്റം ചെയ്തുവെന്ന് പ്രാഥമികമായി കണ്ടെത്തിയ 97 പേർക്കാണ് നോട്ടീസ് നൽകുന്നത്.

മറുപടിലഭിച്ചശേഷം അന്തിമതീരുമാനമെടുക്കും. കെ.പി.സി.സി. നിയോഗിച്ച മേഖലാ അന്വേഷണ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നതെന്ന് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഇതിനുപുറമേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധതലങ്ങളിൽനിന്നു ലഭിച്ച സംഘടനാപരമായതും ജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികൾ പ്രത്യേകമായി പരിശോധിക്കും.

തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ഓഫീസ് അടച്ചിടുക, സ്ഥലത്തുനിന്ന് മാറിനിൽക്കുക, പ്രവർത്തനങ്ങളിൽ സജീവമല്ലാതിരിക്കുക, ഓഫീസ് സ്വന്തംപേരിൽ നിർമിക്കുക, തെരഞ്ഞെടുപ്പ് സാമഗ്രികൾ ഉത്തരവാദിത്വത്തോടെ വിതരണം ചെയ്യാതിരിക്കുക തുടങ്ങിയവമൂലം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നതാണ് ഈ വിഭാഗത്തിൽപ്പെടുന്നവരുടെ കുറ്റം.

ഇവരുടെ കാര്യത്തിൽ ഡി.സി.സി.യുടെ അഭിപ്രായവും തേടും. ഘടകകക്ഷികൾ മത്സരിച്ച ചവറ, കുന്നത്തൂർ, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലെയും കോൺഗ്രസ് മത്സരിച്ച കായംകുളം, അടൂർ, പീരുമേട്, തൃശ്ശൂർ, ബാലുശ്ശേരി മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് തോൽവി വിശദമായി വിലയിരുത്താൻ കെ. മോഹൻകുമാർ, പി.ജെ. ജോയി, കെ.പി. ധനപാലൻ എന്നിവരെ ചുമതലപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...