തൊടുപുഴയില്‍ നാട്ടുകാരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന പലിശക്കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : തൊടുപുഴയില്‍ നാട്ടുകാരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന പലിശക്കാരൻ പിടിയിൽ. കൊച്ചുപറമ്പില്‍ ജോസഫ് അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് കോടികളുടെ പലിശ ഇടപാടിന്‍റെ രേഖകളും മ്ലാവിന്‍റെ കൊമ്പും പോലീസ് കണ്ടെത്തി. വനംവുകുപ്പും ഇയാൾക്കെതിരെ അന്വേഷണം തുടങ്ങി. പണം പലിശക്ക് നല്‍കുന്നത് കുറഞ്ഞത് 15 ശതമാനമെങ്കിലും പ്രതിമാസ നിരക്കില്‍ ആവശ്യം കൂടിയാല്‍ 30 വരെയാകും. പലിശ കിട്ടിയില്ലെങ്കില്‍ വീട്ടില്‍ കയറി ഭീക്ഷണിപെടുത്തും. നിരന്തരം ഇതെകുറിച്ച് പരാതി ലഭിച്ചതോടെയാണ തൊടുപുഴ പോലീസ് അന്വേഷണം തുടങ്ങിയത്.

ഇന്നലെ കൊച്ചുപറമ്പില്‍ ജോസ്ഫ് അഗസ്റ്റിന്‍റെ മുതലക്കോടെതെ മുന്നു വീട്ടിലും പോലീസ് പരിശോധന നടത്തി. ലഭിച്ചത് നാല്‍പത് ആര്‍സി ബുക്ക് 32 ഒപ്പിട്ട മുദ്രപത്രങ്ങള്‍, 60 സ്റ്റാന്പ് പതിപ്പിച്ച രേഖകള്‍ 35 വസ്തുക്കളുടെ ആധാരം പിടിച്ചെടുത്ത ഒരുകാറും നാല് ഇരുചക്ര വാഹനവും. വീട്ടില്‍ നിന്നും മ്ലാവിന്‍റെ കോമ്പും തോക്കും പിടികൂടിയിട്ടുണ്ട്. ഇതേകുറിച്ച് വനംവുകപ്പ് അന്വേഷണം തുടങ്ങി. ജോര്‍ജ് അഗസ്റ്റിന്‍ ഇരുപത് വ‍ര്‍ഷമായി ഉയര്‍ന്ന പലിശക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ പോലീസിന് ലഭിച്ചവിവരം. ഇയാളെ പണമിടപാടുമായി ബന്ധപ്പെട്ട വിവിധ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കൂടുതല്‍പേര്‍ ഇങ്ങനെ വട്ടിപലിശക്ക് കടംനല്‍കുന്നുണ്ടോയെന്ന് പോലീസ് അന്വേഷണം തുടങ്ങി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...