നെട്ടയം സംഘർഷം : വട്ടിയൂർക്കാവ് എസ് എച്ച് ഒ മെഡിക്കൽ ലീവിൽ പ്രവേശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വട്ടിയൂർക്കാവ് നെട്ടയത്ത് ബിജെപി – സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി പ്രതിഷേധം കനപ്പിച്ചതിന് പിന്നാലെ വട്ടിയൂർക്കാവ് എസ് എച്ച് ഒ വിപിൻ മെഡിക്കൽ ലീവിൽ പ്രവേശിച്ചു. ബിജെപിയും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടെ എസ് എച്ച് ഒക്കും പരിക്കേറ്റിരുന്നു. എസ് എച്ച് ഒക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സമരം നടത്തുന്നതിനിടെയാണ് അവധിയിൽ പ്രവേശിച്ചത്. ഒരാൾ നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. നെട്ടയം മലമുകളിലുള്ള ഒരു ബി ജെ പി പ്രവർത്തകന്‍റെ ഭാര്യ രാത്രിയോടെ വട്ടിയൂർക്കാവ് പോലീസിന് പരാതി നൽകിയിരുന്നു.

പിന്നാലെ ഇവരുടെ ഭർത്താവായ ബി ജെ പി പ്രവർത്തകനെ നാട്ടുകാരും സി പി എം പ്രവർത്തകരും ചേർന്ന് തടഞ്ഞുവെച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകരും സംഘടിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തർക്കം രൂക്ഷമായി തുടർന്നു. സി പി എമ്മിന് അനുകൂലമായാണ് പോലീസ് സംസാരിക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഇതിനിടയിൽ കല്ലേറും കമ്പ് എറിയലും നടന്നതോടെ സ്ഥിതി നിയന്ത്രണാതീതമായി. ഒരു പോലീസുകാരന്‍റെ തലപൊട്ടി പരിക്കേറ്റതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് നടത്തുകയായിരുന്നു. പ്രവർത്തകർ ചിതറിയോടിയതോടെ സംഘർഷാവസ്ഥക്ക് ശമനമുണ്ടായി. പിന്നീട് ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം : കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്...

0
പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി....

വിഭജനം ഒരുപാട് ജീവിതങ്ങളെ തകർത്തു ; ഐക്യവും സാഹോദര്യവും നിലനിർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഇന്ത്യ വിഭജനത്തിൻ്റെ വേദന അനുഭവിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര...

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച...

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....