ആറ്റിങ്ങല്‍ : ചാരായം വാറ്റിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍ . നെടുങ്കണ്ട് ഒന്നാംപാലം കൈമുണ്ടന്‍വിളാകം വീട്ടില്‍ ബിനു (ജിത്തു-36), ആറ്റിങ്ങല്‍ ഊരുപൊയ്ക മേലേകക്കാട്ടുവിളവീട്ടില്‍ ആര്‍.നിധിന്‍രാജ് (കൊച്ചുകുട്ടന്‍-29), ഊരുപൊയ്ക മേലേകക്കാട്ടുവിളവീട്ടില്‍ ബി.ദീപു (കണ്ണന്‍-27) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റുചെയ്തത്. മൂന്ന് ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പ്രതികളുടെ പക്കല്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇടയ്‌ക്കോട് ആലയില്‍മുക്ക് അങ്കണവാടിക്കു സമീപം വാറ്റ് നടത്തുന്നതിനിടയിലാണ് പോലീസെത്തി ഇവരെ പിടികൂടിയത്. അറസ്റ്റുചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
മൂന്ന് ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും പിടിച്ചെടുത്തു ; മൂന്നുപേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment