തിരുവനന്തപുരം: എ.ടി.എമ്മിനുള്ളിലെത്തിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. തിരുവനന്തപുരം കേശവദാസപുരത്തുള്ള എസ്.ബി.ഐ ശാഖയിലാണ് പാമ്പിനെ കണ്ടത്. ബാങ്ക് ശാഖയോട് ചേര്‍ന്നുള്ള എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ ആള്‍ പാമ്പിനെ കണ്ട് ഓടുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് മാനേജരെ ഇയാള്‍ വിവരം അറിയിച്ചു. മാനേജര്‍ അറിയിച്ചതനുസരിച്ച് വാവാ സുരേഷ് ഉടനെത്തി. എ.ടി.എം മെഷീന്റെ അടിവശം ചേര്‍ന്നിരുന്ന പാമ്പിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. പിടികൂടിയ മൂര്‍ഖന്‍ കുഞ്ഞിനെ പ്ലാസ്റ്റിക് കുപ്പിയിലാക്കി വാവാ സുരേഷ് കൊണ്ടുപോയി.
എ.ടി.എമ്മിനുള്ളിലെത്തിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
RECENT NEWS
Advertisment



























