വയ്യാറ്റുപുഴയിൽ കാണാതായ ആളെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : വയ്യാറ്റുപുഴയിൽ വീട്ടിൽ നിന്ന് കാണാതായ ആളെ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയ്യാറ്റുപുഴ പുതുപ്പറമ്പിൽ വീട്ടിൽ തങ്കപ്പൻ ആചാരി(74)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പതിനെട്ടാം തീയതി ഉച്ച മുതൽ ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ചിറ്റാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ചിറ്റാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ഒൻപത് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ വനത്തിനോട് ചേർന്ന സ്വന്തം കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. മൃതദേഹം ജീർണ്ണാവസ്ഥയിലായിരുന്നു. കുടുംബ പ്രശ്നങ്ങളാകാം മരണകാരണമെന്ന് സംശയിക്കുന്നു. ഭാര്യ – കമലാക്ഷിയമ്മ, മകൻ – സഹളാക്ഷൻ, മകൾ – ശോഭ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...