സൌദി അറേബ്യ: പത്തനംതിട്ട വാഴമുട്ടം സ്വദേശിയായ നഴ്സിനെ ജിദ്ദയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴമുട്ടം കൊല്ലടിയിൽ പരേതനായ മാത്യുവിന്റെ (മാത്തുക്കുട്ടി) മകൾ സ്നേഹ മാത്യുവിനെ(30)യാണ് സൗദി അറേബ്യയിലെ തബൂക്കിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. ഭർത്താവിനും രണ്ട് കുട്ടികൾക്കും ഒപ്പം താമസിച്ചു വരുകയായിരുന്നു. അടുത്തയാഴ്ച സ്നേഹയും കുട്ടികളും നാട്ടിലെത്താൻ ശ്രമിച്ചു വരികയായിരുന്നു. മരണകാരണം വ്യക്തമല്ല.
പത്തനംതിട്ട വാഴമുട്ടം സ്വദേശിയായ നഴ്സിനെ ജിദ്ദയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment