കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട താഴെ പൂച്ചക്കുളം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കരിമാൻതോട് ജംഗ്ഷനിൽ നിന്നുമാരംഭിച്ചുതാഴെ പൂച്ചക്കുളം ഭാഗത്തേക്ക് പോകുന്ന റോഡിൽ പൂച്ചക്കുളം വെള്ളച്ചാട്ടത്തിൻറെ സമീപത്തുവരെ മാത്രമാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ബാക്കി ഭാഗം കരിങ്കല്ലുകൾ പാകിയിരിക്കുകയാണ്.
വലിയ കല്ലുകൾ പാകിയിരിക്കുന്നതിനാൽ ഇതുവഴി വാഹനങ്ങൾ കടന്നു പോകുവാനും പറ്റില്ല. താഴെ പൂച്ചക്കുളം വെള്ളച്ചാട്ടം കഴിഞ്ഞു താമസിക്കുന്ന ആളുകൾ അവിടെ നിന്നും കുത്തനെയുള്ള കയറ്റം നടന്നു കയറി വേണം യാത്ര ചെയ്യാൻ. റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ ടാക്സി വാഹനങ്ങൾ ഇവിടേക്ക് വരുന്നതുമല്ല. റോഡിൻറെ ഒരുഭാഗം അഗാധമായ കുഴിയുമാണ്. റോഡ് സഞ്ചരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.