തിരുവനന്തപുരം : തൃശൂർ ലോക്സഭാ സീറ്റിൽ ബിജെപിയെ വിജയിപ്പിക്കാൻ സിപിഐഎം-ബിജെപി ധാരണയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഐഎമ്മിനെ ബിജെപി വിമർശിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ്. പിണറായി വിജയന്‍ സംഘപരിവാറിന്റെ ഭീഷണിയിലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കരുവന്നൂർ വിഷയത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ധാരണയായെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഇഡി അന്വേഷണം എവിടെപ്പോയെന്നും ചോദിച്ചു. ഇന്ത്യ മുന്നണിയിൽ സിപിഐഎം പ്രതിനിധിയെ വിടാതിരുന്നത് ബിജെപിയെ പ്രീണിപ്പിക്കാനാണെന്നും വിഡി സതീശൻ പറഞ്ഞു. കൂടാതെ സർക്കാർ-ഗവർണർ പോര് ഒത്തുകളിയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ മാത്രം സർക്കാർ ഗവർണർ പോരും രൂക്ഷമാകുമെന്നും സതീശൻ ആരോപണം ഉന്നയിച്ചു.
തൃശൂർ ലോക്സഭാ സീറ്റിൽ ബിജെപിയെ വിജയിപ്പിക്കാൻ സിപിഐഎം-ബിജെപി ധാരണ ; വിഡി സതീശൻ
RECENT NEWS
Advertisment