കോടികള്‍ ഉണ്ടാക്കാന്‍ വേണ്ടി പോലീസിന് സര്‍ക്കാര്‍ ടാര്‍ജറ്റ് നല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടികള്‍ ഉണ്ടാക്കാന്‍ വേണ്ടി പോലീസിന് സര്‍ക്കാര്‍ ടാര്‍ജറ്റ് നല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ക്വാട്ട നിശ്ചയിച്ച്‌ കോടിക്കണക്കിന് രൂപ പാവങ്ങളുടെ കൈയില്‍ നിന്ന് പോലീസിനെകൊണ്ട് കൊള്ളയടിപ്പിക്കുന്ന വിരോധാഭാസമാണ് കേരളത്തില്‍ നടക്കുന്നതെന്നും യു.ഡി.എഫ് യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കോടികള്‍ ഉണ്ടാക്കാന്‍ വേണ്ടിയുള്ള ടാര്‍ജറ്റ് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും സര്‍ക്കാര്‍ നല്‍കിയെന്നും സതീശന്‍ ആരോപിച്ചു. കോടിക്കണക്കിന് രൂപയാണ് പെറ്റിയായി പോലീസ് പാവപ്പെട്ടവരുടെ കൈയില്‍ നിന്ന് വാങ്ങിക്കുന്നത്.

അത് മഹാമാരിയുടെ കാലത്ത് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ഇതിന് എതിരായുള്ള പ്രതിഷേധം യു.ഡി.എഫ് യോഗത്തില്‍ രേഖപ്പെടുത്തി.

അതേസമയം തട്ടിപ്പു കേസില്‍ പ്രതിയായ ഒരു വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കെതിരായി എഫ്.ഐ.ആര്‍ എടുക്കുകയും അത് സി.ബി.ഐയ്ക്ക് വിടുകയും ചെയ്ത പിണറായി വിജയന്‍, സമാനമായ ഒരു കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി ഉണ്ടായിട്ടും ആ മൊഴിയുടെ പേരില്‍ നടപടികളുമായി മുന്നോട്ട് പോകാത്തതും അതിനെക്കുറിച്ച്‌ സംസാരിക്കാത്തതും വിചിത്രമാണെനന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി.

യുഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളെ അവതരിപ്പിക്കുകയും ചെയ്യും. സാധാരണക്കാരുടെ ശബ്ദമായി യുഡിഎഫിനെ മാറ്റാന്‍ വേണ്ടിയിട്ടുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...