തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി. സെപ്റ്റംബര്‍ 21 വരെയാണ് നീട്ടിയത്. ജയിലുകളില്‍ കോവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്തത് കൂടി കണക്കിലെടുത്താണ് ഉത്തരവ്.

നേരത്തെ കോവിഡ് പകരുന്നത് മുന്നില്‍ക്കണ്ട് കൊണ്ട് 65 വയസ്സിനു മുകളില്‍ പ്രായമുള്ള ഗുരുതര കുറ്റവാളികള്‍ അല്ലാത്തവരെ പരോള്‍ നല്‍കി വീടുകളിലേക്ക് അയച്ചിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ചാണ് രോഗബാധ ഏറ്റവും കൂടുതല്‍ ഉണ്ടായത്.

ജില്ലയുടെ തീരപ്രദേശങ്ങള്‍ക്ക് സമാനമായി ജയിലുകള്‍ കേന്ദ്രീകരിച്ചും ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന അവസ്ഥയുണ്ടായി. എന്നാല്‍ ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. രോഗം പകരുന്നത് മുന്നില്‍ക്കണ്ട് സന്ദര്‍ശകര്‍ക്ക് അടക്കം കടുത്ത നിയന്ത്രണങ്ങള്‍ എല്ലാ ജയിലുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ വിയ്യൂര്‍ ജില്ലാ ജയിലിലെ 30 തടവുകാര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 29 പേരെ ജയിലിലെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. ഒരാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...